24.3 C
Iritty, IN
October 1, 2024
  • Home
  • Kerala
  • ബിജെപിയുടെ ഈസ്റ്റര്‍ നയതന്ത്രത്തെ ലാഘവത്തോടെ കണ്ടു; കോണ്‍ഗ്രസില്‍ അതൃപ്തി, ചര്‍ച്ച
Kerala

ബിജെപിയുടെ ഈസ്റ്റര്‍ നയതന്ത്രത്തെ ലാഘവത്തോടെ കണ്ടു; കോണ്‍ഗ്രസില്‍ അതൃപ്തി, ചര്‍ച്ച

തിരുവനന്തപുരം∙ പ്രധാനമന്ത്രിയുടെ ഈസ്റ്റർ നയതന്ത്രത്തിന് പിന്നാലെ ക്രിസ്ത്യൻ സഭകളോട് അടുക്കാനുള്ള ബിജെപി നീക്കം ചർച്ച ചെയ്യാൻ കോൺഗ്രസ് രാഷ്ട്രീയസമിതി അടുത്താഴ്ച ചേരും. വിഷയത്തെ ചൊല്ലി സംസ്ഥാന കോൺഗ്രസിൽ അതൃപ്തി പുകയുമ്പോഴാണ് സമ്മർദത്തെ തുടർന്ന് രാഷ്ട്രീയകാര്യസമിതി വിളിച്ചുച്ചേർക്കുന്നത്. സംസ്ഥാന നേതൃത്വം വിഷയം ലാഘവമായി കണ്ടുവെന്ന് എ, ഐ ഗ്രൂപ്പുകൾക്ക് പരാതിയുണ്ട്. സഭാ നേതൃത്വങ്ങളുടെ അടുത്തേക്ക് നേതൃത്വം എത്തണമെന്ന് പറയുന്ന ഗ്രൂപ്പുകൾ, കോൺഗ്രസിന്റെ സമീപനം സിപിഎമ്മും ബിജെപിയും മുതലെടുക്കുകയാണെന്ന് കുറ്റപ്പെടുത്തി.

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ഗോൾഡാക്ഖാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശനം നടത്തിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പള്ളിയിൽ ക്രിസ്തു രൂപത്തിനു മുന്നിൽ തിരിതെളിച്ച പ്രധാനമന്ത്രി, കത്തീഡ്രൽ ഗായകസംഘം ആലപിച്ച 3 പ്രാർഥനാഗീതങ്ങൾ കേട്ടു. പ്രധാനമന്ത്രിക്കു സഭാധ്യക്ഷന്മാർ ഉപഹാരം സമ്മാനിക്കുകയും ചെയ്തു. ഈസ്റ്റർ ആശംസകൾ നേർന്ന അദ്ദേഹം പള്ളിക്കു മുന്നിലെ ഉദ്യാനത്തിൽ വൃക്ഷത്തൈ നട്ട് വിശ്വാസികൾക്കൊപ്പം ഫോട്ടോയെടുത്തശേഷമാണു മടങ്ങിയത്.

ക്രിസ്ത്യൻ സഭാനേതൃത്വവുമായി കൂടുതൽ അടുക്കാൻ ബിജെപി ദേശീയ–സംസ്ഥാന നേതൃത്വങ്ങൾ വിവിധ സമ്പർക്ക പരിപാടികളും മറ്റും ഒരുക്കുന്നതിനിടെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ ക്രൈസ്തവ ഭവനങ്ങളും അരമനകളും സന്ദര്‍ശിച്ചിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരൻ ഉൾപ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് സഭാധ്യക്ഷന്മാരെ നേരില്‍ കണ്ട് ആശംസകള്‍ നേര്‍ന്നത്. തിരുവനന്തപുരം ലത്തീന്‍സഭാ ആസ്ഥാനത്താണ് മുരളീധരൻ എത്തിയത്.

Related posts

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാന്‍ സാധ്യത.

Aswathi Kottiyoor

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുഞ്ഞടക്കം കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

Aswathi Kottiyoor

കൊട്ടിയൂരിൽ ചെറുപുഷ്പ മിഷന്‍ ലീഗ് റാലി നടത്തി

Aswathi Kottiyoor
WordPress Image Lightbox