24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എല്ലാ ആശുപത്രികളിലും മരുന്ന്‌ ; അധിക സ്റ്റോക്ക് 2 ദിവസത്തിനകം
Kerala

എല്ലാ ആശുപത്രികളിലും മരുന്ന്‌ ; അധിക സ്റ്റോക്ക് 2 ദിവസത്തിനകം

സംസ്ഥാനത്ത് പേവിഷ വാക്‌സിന് ക്ഷാമമെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാജവാർത്ത. എല്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും പേവിഷ വാക്സിൻ സ്റ്റോക്കുണ്ട്. ഗുരുതര കടിയേൽക്കുന്നവർക്ക്‌ നൽകാനുള്ള ഇക്വീൻ ആന്റി റാബീസ് ഇമ്യൂണോ ഗ്ലോബുലിൻ (ഇആർഐജി) വാക്സിനും ലഭ്യമാണ്. അധികമായി ഇആർഐജി ലഭ്യമാക്കാൻ കാരുണ്യ വഴി നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ സ്റ്റോക്ക് രണ്ടുദിവസത്തിനുള്ളിൽ ഹൈദരാബാദിൽനിന്ന് എത്തും. സംസ്ഥാനത്ത്‌ ഇആർഐജിയുടെ ഉപയോ​ഗം മുൻ വർഷത്തേക്കാൾ 145 ശതമാനത്തോളം അധികമാണ്. പുതിയ കേന്ദ്ര മാനദണ്ഡപ്രകാരം ചെറിയ കടിയേൽക്കുന്നവർക്കും ഇആർഐജി വാക്സിൻ എടുക്കാറുണ്ട്. ഇതാണ് വാക്സിൻ ഉപയോ​ഗം വർധിക്കാൻ കാരണം.

ഇആർഐജി ക്ഷാമം ഉണ്ടാകാതിരിക്കാൻ ആശുപത്രികളിൽ ലോക്കൽ പർച്ചേസിലൂടെ അധിക വാക്സിൻ വാങ്ങാൻ നടപടിയെടുത്തിരുന്നു. വസ്തുത ഇതായിരിക്കെ വ്യാജവാർത്ത നൽകി ജനങ്ങളിൽ പരിഭ്രാന്തി പരത്തുകയാണ് ചില മാധ്യമങ്ങൾ.

Related posts

കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി ഏര്‍പ്പെടുത്തിയ പ്രളയ സെസ്​ ഇന്ന്​ അവസാനിക്കും

Aswathi Kottiyoor

കേരളത്തിൽ രണ്ടാം തരംഗം വൈകിയാണെത്തിയത്: ആരോഗ്യമന്ത്രി

Aswathi Kottiyoor

അടുത്തവർഷം മുതൽ കേരള എൻട്രൻസ് ഓൺലൈൻ; പിന്തുടരുക ജെഇഇ മാതൃക

Aswathi Kottiyoor
WordPress Image Lightbox