38.1 C
Iritty, IN
April 22, 2024
  • Home
  • Kerala
  • അടുത്തവർഷം മുതൽ കേരള എൻട്രൻസ് ഓൺലൈൻ; പിന്തുടരുക ജെഇഇ മാതൃക
Kerala

അടുത്തവർഷം മുതൽ കേരള എൻട്രൻസ് ഓൺലൈൻ; പിന്തുടരുക ജെഇഇ മാതൃക

സംസ്ഥാന എൻജിനീയറിങ്–ഫാർമസി പ്രവേശനപരീക്ഷ (കീം) അടുത്ത വർഷം മുതൽ ഓൺലൈൻ ആകുന്നു. ഐഐടികളിലേക്കും എൻഐടികളിലേക്കും മറ്റുമുള്ള ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാം) മാതൃകയാകും ഇവിടെയും നടപ്പാക്കുന്നത്. ഓഫ്‌ലൈൻ പരീക്ഷ ഈ വർഷം കൂടിയേ ഉണ്ടാകൂ.

ഓൺലൈൻ പരീക്ഷാ നടത്തിപ്പിനു പ്രവേശനപരീക്ഷാ കമ്മിഷണർ താൽപര്യപത്രം ക്ഷണിച്ചു. സ്വകാര്യ ഏജൻസികൾക്കും നൽകാം. ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ഏറെപ്പേർ എഴുതുന്ന ഓൺലൈൻ പരീക്ഷകൾ നടത്തി പരിചയമുള്ള ഏജൻസികളെയാണ് ഉദ്ദേശിക്കുന്നത്. ഓരോ കേന്ദ്രത്തിലും എത്ര പേരെ അനുവദിക്കാം, ആവശ്യമുള്ള കംപ്യൂട്ടറുകളും നെറ്റ് കണക്‌ഷനും ലഭ്യമാക്കാനാകുമോ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചുള്ള താൽപര്യപത്രം ഈ മാസം 13ന് അകം നൽകണം. പരീക്ഷ ഒന്നിച്ചുനടത്താൻ ഒരു ലക്ഷത്തിലേറെ കംപ്യൂട്ടർ ടെർമിനലുകൾ ലഭ്യമാകണം. ഇതിനുള്ള മറ്റ് സാങ്കേതിക സംവിധാനങ്ങളും വേണം.

നിലവിൽ എംബിഎ, എൽഎൽഎം, എൽഎൽബി പ്രവേശനപരീക്ഷകൾ പ്രവേശനപരീക്ഷാ കമ്മിഷണർ ഓൺലൈനായാണ് നടത്തുന്നത്. കൂടുതൽ പേർ പങ്കെടുക്കുന്നതിനാൽ എൻജിനീയറിങ്– ഫാർമസി പ്രവേശനപരീക്ഷ ഈ രീതിയിൽ കമ്മിഷണർക്ക് ഒറ്റയ്ക്കു നടത്താനാവില്ല. കഴിഞ്ഞവർഷം 1,12,097 വിദ്യാർഥികളാണ് അപേക്ഷിച്ചത്. അതിനാലാണ് പരിചയമുള്ള ഏജൻസികളുടെ സഹകരണം തേടുന്നത്. അതേസമയം, ചോദ്യക്കടലാസ് അപ്്‍ലോഡ് ചെയ്യുന്നതും പരീക്ഷയ്ക്കു മേൽനോട്ടം വഹിക്കുന്നതും പ്രവേശനപരീക്ഷാ കമ്മിഷണർ തന്നെയാകാനാണു സാധ്യത.

വിദ്യാർഥികൾക്ക് മെച്ചം

ഓൺലൈനാകുന്നതു വിദ്യാർഥികൾക്കു ഗുണകരമാകും. ഇപ്പോഴത്തെ പരീക്ഷയിൽ ഒഎംആർ ഷീറ്റിൽ ഒരിക്കൽ ഉത്തരം രേഖപ്പെടുത്തിയാൽ പിന്നെ മാറ്റാനാകില്ല. ഓൺലൈൻ പരീക്ഷയിൽ ആദ്യം രേഖപ്പെടുത്തുന്ന ഉത്തരം തെറ്റെന്നു തോന്നിയാൽ മാറ്റി പുതിയ ഓപ്ഷൻ നൽകാം. ചോദ്യക്കടലാസിന്റെയും ഒഎംആർ ഷീറ്റിന്റെയും അച്ചടി ഒഴിവാക്കാം. ഒഎംആർ ഷീറ്റുകൾ സ്കാൻ ചെയ്യുന്ന ജോലിയും ഒഴിവാകും.

Related posts

ഇന്റർനെറ്റ്‌ ലഭ്യത 100 ശതമാനത്തിലേക്ക്‌ ; ഫുൾ റേഞ്ചിൽ സ്കൂളുകൾ ; കെ ഫോൺ വേഗംകൂട്ടി

Aswathi Kottiyoor

എൻ സി പി സംസ്ഥാന പ്രസിഡണ്ടായിരുന്ന ഉഴവൂർ വിജയനെ അനുസ്മരിച്ചു

Aswathi Kottiyoor

വിദേശ ഡ്രോണ്‍ ഇറക്കുമതിയ്ക്ക് ഇന്ത്യയില്‍ നിരോധനം; ചില ഇളവുകളും

Aswathi Kottiyoor
WordPress Image Lightbox