28.6 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളില്‍
Uncategorized

രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളില്‍


രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിലെത്തി. കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക 6.91 ശതമാനമായി ഉയര്‍ന്നു.ഒരു ദിവസത്തിനിടെ 5580 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്കില്‍ വലിയ വ്യത്യാസമാണുണ്ടാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 3.39 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് പിന്നീട് 5.63 ശതമാനമായി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് അവലോകന യോഗങ്ങള്‍ തുടരുകയാണ്.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പ്രകാരം പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലെങ്കില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നാണ് കണക്ക്. ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും കൂടി. മഹാരാഷ്ട്രയില്‍ കേസുകള്‍ 900 കടന്നു. ദില്ലിയില്‍ ഒരു ദിവസത്തിനിടയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 733 പേര്‍ക്കാണ്. പോസിറ്റീവിറ്റി നിരക്ക് 20% ആയി ഉയര്‍ന്നു. ആകെ രോഗികളില്‍ 32 ശതമാനത്തില്‍ ഒമിക്രോണ്‍ ഉപവകഭേദമായ എക്‌സ്ബിബിവണ്‍വണ്‍സിക്‌സ് കണ്ടെത്തിയതായി ലാബുകളുടെ കൂട്ടായ്മയായ ഇന്‍സകോഗ് അറിയിച്ചു. ഗോവയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിയുന്ന രോഗികളില്‍ കൊവിഡ് പരിശോധന തുടങ്ങി.

Related posts

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാനുള്ള ശ്രമം തടഞ്ഞ് സ്പീക്കര്‍; മാത്യു കുഴല്‍നാടന്‍റെ മൈക്ക് ഓഫ് ചെയ്തു

Aswathi Kottiyoor

മത്സ്യ ബന്ധനത്തിനിടെ കടലിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

വിമാനത്താവളത്തില്‍ പോയി മടങ്ങുന്ന വഴി പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox