25.7 C
Iritty, IN
October 18, 2024
  • Home
  • kannur
  • പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും
kannur

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭയിൽ ചേർന്ന ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്താൻ ചേർന്ന യോഗം തീരുമാനിച്ചു. പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ കൈക്കൊള്ളുമെന്ന് നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിതയുടെ അധ്യക്ഷതയിൽ യോഗം തീരുമാനിച്ചു.

ചടങ്ങുകളിലും മറ്റും ഡിസ്പോസിബിൾ ഇനങ്ങളായ ഗ്ലാസ്, പേപ്പർ ഇല, ഐസ്ക്രീം കപ്പ്, പ്ലാസ്റ്റിക് ക്യാരിബാഗുകൾ, ഫ്ളക്സ് ബോർഡുകൾ, പ്ലാസ്റ്റിക് അലങ്കാരങ്ങൾ, തുടങ്ങി പുനരുപയോഗമില്ലാത്ത ഒരു സാധനങ്ങളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

നൂറിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന എല്ലാ പൊതു ചടങ്ങുകളിലും ഹരിതപെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത് ഹരിതപെരുമാറ്റച്ചട്ട സർട്ടിഫിക്കറ്റ് കൈപ്പറ്റണം. ചടങ്ങുകളിലും മറ്റും ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ എല്ലാ സ്ഥാപനങ്ങളിലും തയ്യാറാക്കി പ്രദർശിപ്പിക്കും.

വൈസ്ചെയർമാൻ പി.വി. കുഞ്ഞപ്പൻ, വി. ബാലൻ, വി.വി. സജിത, ടി. വിശ്വനാഥൻ, ഇക്ബാൽ പോപ്പുലർ, എം.കെ. ഗിരീഷ്, സി. സുരേഷ്കുമാർ, എം. രജില, ആർ.പി. ജാഫർ, പി. അരുൾ, മഹല്ല്, ഓഡിറ്റോറിയം പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു

Related posts

സ്മാർട്ടാകാൻ എടൂർ- പാലത്തിൻകടവ് റോഡ്

Aswathi Kottiyoor

തെറ്റായ സർവേ റിപ്പോര്‍ട്ട്: ഇ​രി​ട്ടിയിൽ സർവേയര്‍മാര്‍ക്കെതിരെ നടപടി

Aswathi Kottiyoor

മു​ഖ്യ​മ​ന്ത്രി​യും ക​ട​ന്ന​പ്പ​ള്ളി​യും നാ​ളെ പ​ത്രി​ക ന​ൽ​കും

Aswathi Kottiyoor
WordPress Image Lightbox