24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കനത്ത ചൂടിൽ വെന്തുരുകി ജില്ല.
kannur

കനത്ത ചൂടിൽ വെന്തുരുകി ജില്ല.

കനത്ത ചൂടിൽ വെന്തുരുകി ജില്ല. രണ്ടുമാസമായി തുടരുന്ന ചൂടിന്‌ മാറ്റമില്ല. രാത്രിയും പുലർച്ചെയും തണുപ്പ്‌ അനുഭവപ്പെടുന്നുവെങ്കിലും പകൽ സമയങ്ങളിലെ താപനില ഉയർന്ന നിലയിൽ മാറ്റമില്ലാതെ തുടരുകയാണ്‌. കഴിഞ്ഞ വർഷം ഈ മാസങ്ങളിൽ അനുഭവപ്പെട്ടതിനേക്കാൾ കൂടുതലാണ്‌ ഈ വർഷത്തെ താപനിലയെന്നാണ്‌ കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന്റെ വിലയിരുത്തൽ.
വ്യാഴാഴ്‌ച രേഖപ്പെടുത്തിയ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞത്‌ 23.9 ഡിഗ്രി സെൽഷ്യസുമാണ്‌. ബുധനാഴ്‌ച 35 ഉം ചൊവ്വാഴ്‌ച 34.2 ഉം തിങ്കളാഴ്‌ച 34.8 ഉം ഞായറാഴ്‌ച 34 ഉം ശനിയാഴ്‌ച 35 ഉം ഡിഗ്രി സെൽഷ്യസുമാണ്‌ കൂടിയ താപനില.
ചൂട്‌ കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നാണ്‌ ആരോഗ്യ വകുപ്പ്‌ നൽകുന്ന മുന്നറിയിപ്പ്‌ .ദിവസവും രണ്ടുലി​റ്റർ വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണം. മദ്യപാനം, മസാല ഭക്ഷണം, ജങ്ക് ഫുഡ്, മൈദ, ശരീരത്തിന് ചൂട് കൂട്ടുന്ന മാംസാഹാരങ്ങൾ എന്നിവ ഒഴിവാക്കാനും ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്നു.

Related posts

പ​ഴ​ശി ക​നാ​ലി​ലെ വെ​ള്ളം പ്ര​തീ​ക്ഷി​ച്ച് പാ​ട​ശേ​ഖ​ര​ങ്ങ​ൾ

Aswathi Kottiyoor

കണിച്ചാറിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു.

Aswathi Kottiyoor

യാത്രപോകാൻ കുടുംബശ്രീ ട്രാവൽസ്

Aswathi Kottiyoor
WordPress Image Lightbox