22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • 54 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം*
kannur

54 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം*

കണ്ണൂർ: 54 തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി. ഇതോടെ ജില്ലയിലെ 45 ഗ്രാമപഞ്ചായത്തുകളുടെയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഒരു നഗരസഭയുടെയും വാർഷിക പദ്ധതികൾക്ക് അംഗീകാരമായി. മട്ടന്നൂരാണ് പദ്ധതി അംഗീകാരം നേടിയ നഗരസഭ. തളിപ്പറമ്പ്, കല്ല്യാശ്ശേരി, ഇരിക്കൂർ, പേരാവൂർ, തലശ്ശേരി, എടക്കാട്, കൂത്തുപറമ്പ്, പയ്യന്നൂർ ബ്ലോക്കുകളുടെ പദ്ധതിയും അംഗീകരിച്ചു.
ചൊവ്വാഴ്ച ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം 40 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയാണ് അംഗീകരിച്ചത്. അതിന് മുമ്പ് 14 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ അംഗീകരിച്ചിരുന്നു. ഇനി 39 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളാണ് ആസൂത്രണ സമിതി മുമ്പാകെ വരാനുള്ളത്.
യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്‌സൻ പി പി ദിവ്യ അധ്യക്ഷയായി.

Related posts

കുട്ടികളെ നൂതന കോഴ്‌സുകൾ പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാവണം: മന്ത്രി

Aswathi Kottiyoor

ആറളം ഫാമിൽ കാട്‌ വെട്ടാൻ തുടങ്ങി

Aswathi Kottiyoor

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ള​ക്ട​റുടെ ക​ത്ത്! കർശന നിലപാടിന് നിർദേശം

Aswathi Kottiyoor
WordPress Image Lightbox