27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കരിപ്പൂരിൽ വൻ സ്വർണവേട്ട;പിടിച്ചത് ഒന്നേക്കാൽ കോടിയുടെ സ്വർണം.*
Kerala

കരിപ്പൂരിൽ വൻ സ്വർണവേട്ട;പിടിച്ചത് ഒന്നേക്കാൽ കോടിയുടെ സ്വർണം.*

L
കരിപ്പൂർ> ഇന്നലെ രാത്രിയും ഇന്ന് അതിരാവിലെയുമായി കരിപ്പൂർ വിമാനത്താവളം വഴി കാർഡ് ബോർഡ്‌ പെട്ടികൾക്കുള്ളിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചു. മൂന്നു വ്യത്യസ്ത കേസുകളിലായി ഒന്നേ കാൽ കോടി രൂപ വില മതിക്കുന്ന 2.2 കിലോഗ്രാം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങളിൽ അലൈനിൽ നിന്നു വന്ന പാലക്കാട്‌ കൂടല്ലൂർ സ്വദേശിയായ പട്ടിപ്പാറ ഷർഫുദീനിൽ (42) നിന്നും 1015 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ 4 ക്യാപ്സുലുകളും ജിദ്ദയിൽ നിന്നും വന്ന മലപ്പുറം നിലമ്പൂർ സ്വദേശിയായ തോണ്ടിപ്പുറം നിഷാജിൽ(33)നിന്നും 1062 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്സുലുകളുമാണ് പിടികൂടിയത്.

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ദുബായിൽ നിന്നും വന്ന കാസറഗോഡ് എരുത്തുംകടവ് സ്വദേശിയായ പുറത്തേകണ്ടം മുഹമ്മദ്‌ അഷറഫ് (29) ന്റെ ബാഗേജിൽ സ്വർണ്ണമിശ്രിതം തേച്ചുപിടിപ്പിച്ചിട്ടുണ്ടായിരുന്നു. 998 ഗ്രാം തൂക്കമുള്ള ഈ കാർഡ്ബോർഡ് കഷണങ്ങളാണ് ഇങ്ങനെ പിടിച്ചെടുത്തത്.

Related posts

ഓണവിപണിയിൽ പാലിലെ മായം പരിശോധിക്കാൻ സംവിധാനം

Aswathi Kottiyoor

വധശ്രമക്കേസ്: മട്ടന്നൂർ എക്സൈസ് ഓഫീസിലെ എക്സൈസ് ഓഫീസറെ സസ്പെൻഡ്‌ ചെയ്തു

Aswathi Kottiyoor

വ​യ​നാ​ട്ടി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് നി​രോ​ധ​നം

Aswathi Kottiyoor
WordPress Image Lightbox