23.8 C
Iritty, IN
September 29, 2024
  • Home
  • Kerala
  • ഇടവേളക്കുശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും തുടങ്ങും.
Kerala

ഇടവേളക്കുശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും തുടങ്ങും.

തിരുവനന്തപുരം: ഇടവേളക്കുശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും തുടങ്ങും. നികുതി നിർദേശങ്ങൾക്കെതിരായ പ്രതിപക്ഷത്തിന്‍റെ തുടർ പ്രതിഷേധങ്ങൾക്ക് സഭ വേദിയാകും. സമരങ്ങളെ സർക്കാർ അടിച്ചമർത്തുന്നു എന്നും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ബന്ദിയാക്കുന്നുവെന്നും ആരോപിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം.ലൈഫ് കോഴ വിവാദത്തിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതും സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. സഭയ്ക്ക് പുറത്തും ഇതേ വിഷയങ്ങൾ ഉയർത്തി പ്രതിഷേധം ശക്തമാക്കാൻ ആണ് യു.ഡി.എഫ് തീരുമാനം. ധന വിനിയോഗ ബില്ല് ഇന്ന് സഭയിൽ ചർച്ചയ്ക്ക് വരും.

Related posts

എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

Aswathi Kottiyoor

പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്: പൊതുയിടങ്ങളിലെ വൈഫൈ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം*

Aswathi Kottiyoor

ഒരാളും ഒഴിഞ്ഞ വയറുമായി ഉറങ്ങുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം : സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox