23.6 C
Iritty, IN
November 21, 2024
  • Home
  • Iritty
  • ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു
Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു


കേളകം :നമ്മുടെ സംസ്ഥാനത്തെ ചെറുകിട, ഇടത്തരം വ്യാപാരികൾ, വ്യവസായികൾ മറ്റു സംരംഭകർ അവരുടെ കുടുംബങ്ങൾ ഉൾപ്പടെയുള്ള വലിയൊരു സമൂഹം ദീർഘകാലമായി അവരുടെ തൊഴിലിലും, ജീവിതത്തിലും അത്യന്തം പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ദയനീയമായ ഈ സന്ദർഭങ്ങളിൽ അവരെ സഹായിക്കുവാൻ ആരുമില്ലാത്ത അവസ്ഥയും, അനുയോജ്യമായ സംവിധാനങ്ങളുടെ അഭാവവും അവരുടെ ജീവിതത്തെ തന്നെ വഴിമുട്ടിക്കുന്നു. അതിദയനീയമായ ഈ സാഹചര്യങ്ങളിൽ ഇവർക്കൊരു അത്താണിയാകാൻ സംഘടനയുടെ സംഘ ശക്തി പ്രയോജനപ്പെടുത്തണം എന്ന ചിന്തയാണ് ( യു എം സി ) ആർദ്രം കുടുംബ സഹായ പദ്ധതിയുടെ തുടക്കം.

തൊഴിൽ രംഗത്ത് വലിയ വെല്ലുവിളികൾ നേരിടുന്ന സന്ദർഭത്തിൽ അവിചാരിതമായി കടന്നുവരുന്ന വലിയ സാമ്പത്തിക ബാദ്ധ്യതകൾ സൃഷ്ടിക്കുന്ന ഗുരുതര രോഗങ്ങൾ, മരണം എന്നിവ തൊഴിൽ രംഗത്തും കുടുംബത്തിലും ഉണ്ടാക്കുന്ന ആഘാതത്തിൽ അവർക്ക് സാന്ത്വനമേകാ നും, ആശ്വാസമാകാനും സാധിക്കുന്ന ഒരു സാമ്പത്തിക സഹായ പദ്ധതി എന്ന നിലയിലാണ് ഈ പദ്ധതിക്ക് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ രൂപം കൊടുക്കുന്നത് യു എം സി യുടെ പ്രഥമ വാർഷിക ദിനമായ 2022 ഒക്ടോബർ 17 ന് പാലക്കാട് ജോബീസ് മാളിൽ സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള എംഎൽഎ മാർ മറ്റു ജനപ്രതിനിധികൾ വ്യാപാര വ്യവസായ മേഖലയിലെ പ്രമുഖർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംസ്ഥാന പ്രസിഡന്റ് ശ്രീ. ജോബി വി. ചുങ്കത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യു എം സി സംസ്ഥാന കൗൺസിൽ യോഗത്തിൽ വെച്ച് ബഹു പാലക്കാട് എം.പി. ശ്രീ വി കെ ശ്രീകണ്ഠൻ യു എം സി ആർദ്രം കുടുംബ സഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. ചെറുകിട ഇടത്തരം വ്യാപാരി വ്യവസായികൾ, സേവന ദാതാക്കൾ അവരുടെ ആശ്രിതർ എന്നിവർക്കായി സംഘടന ഒരുക്കുന്ന ഈ പദ്ധതി യു എം സി ആർദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സർക്കാരുകളുടെ നിയമ വ്യവസ്ഥകൾക്ക് വിധേയമായും, സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കിയും നടപ്പിലാക്കുന്നു യു എം സി ആർദ്രം കുടുംബ സഹായ പദ്ധതി വിശദാംശങ്ങൾ

അംഗത്വം: 18 വയസ്സ് കഴിഞ്ഞ 59 വയസ്സു വരെയുള്ള ചെറുകിട ഇടത്തരം വ്യാപാരികൾ, വ്യവസായികൾ, മറ്റു സംരംഭകർ അവരുടെ ആശ്രിതർ എന്നിവർക്ക്
. . പദ്ധതിയിൽ അംഗമാകുവാൻ നിശ്ചിത അപേക്ഷ ഫോറത്തിൽ അപേക്ഷ നൽകണം

3) അംഗത്വം ലഭിക്കാൻ ഒറ്റ പ്രാവിശം മാത്രം രണ്ടായിരത്തി അഞ്ഞുറ് രൂപ ആർദ്രം പദ്ധതിയുടെ ട്രസ്റ്റ് അകൗണ്ടിൽ അടക്കേണ്ടതാണ്. . പദ്ധതിയിൽ സ്ഥിരാംഗത്വം ലഭിക്കാൻ ഒറ്റ പ്രാവശ്യം 50,000 രൂപ അടയ്ക്കണം. അപ്രകാരം സ്ഥിരാംഗത്വം ലഭിച്ചവർക്ക് പിന്നീടു യാതൊരു സംഖ്യയും
അടയ്ക്കാതെ തന്നെ പദ്ധതിയുടെ എല്ലാ ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടായിരിക്കും. b) അപേക്ഷയോടൊപ്പം ഏതെങ്കിലുമൊരു ഐ.ഡി. പൂഫിന്റെ ഫോട്ടോ കോപ്പിയും,പാസ്പോർട്ട്‌ സൈസ് ഫോട്ടോ മൂന്നു എണ്ണവും.

c) നോമിനിയുടെ പേരും ഐഡി പ്രൂഫിന്റെ ഫോട്ടോ കോപ്പിയും,

യു എം സി യുടെ ആർദ്രം പദ്ധതി പതിനഞ്ചായിരം ആളുകളുട ഒരോ ക്ലസ്റ്റർ ആയി തിരിക്കുകയും അതിൽ ഒരാൾ മരണപ്പെട്ടാൽ ബാക്കിയുളളവർ നൂറ് രൂപ വീതം അടച്ച് മരണപ്പെട്ടവരുടെ നോമിനിക്ക് 10 ലക്ഷം രൂപ നൽകുന്നതാണ് ബാക്കി 5 ലക്ഷം രൂപ രോഗി സഹായമായി കൊടുക്കുന്നതാണ്

ആനുകൂല്യങ്ങൾ

പദ്ധതിയിൽ നിന്നും ആകെ 10 ലക്ഷം രൂപയാണ് അംഗങ്ങൾക്ക് ആനുകൂല്യമായി ലഭിക്കുക.

a) പദ്ധതി അംഗമായ ആൾ മരണപ്പെട്ടാൽ അയാളുടെ നോമിനിക്ക് 10 ലക്ഷം രൂപ ലഭിക്കും.

b) ചികിത്സാ സഹായം സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആ സംഖ്യ കുറവു വരുത്തിയായിരിക്കും ആശ്വാസ
ധനം അനുവദിക്കുക. ചികിത്സാ സഹായം

2. കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ – 4 ലക്ഷം രൂപ

5) കിഡ്നി മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ – 2.5 ലക്ഷം രൂപ c) ഹൃദയ ശസ്ത്രക്രിയ, ബൈ പാസ്സ് സർജറി ഒരു ലക്ഷം രൂപ. ആൻജിയോപ്ലാസ്റ്റിക്ക് സർജറി

50,000 വരെ

d) അപകടം: പൂർണ്ണമായി തളർന്നു പോകൽ – 2 ലക്ഷം വരെ പൂർണ്ണമായ അംഗഭംഗം സംഭവിക്കൽ 2 ലക്ഷം രൂപവരെ

8. കാൻസർ ഉൾപ്പടെയുള്ള ഗുരുതരമായ രോഗങ്ങൾ, മേജർ ഓപ്പറേഷനുകൾ എന്നിവയ്ക്ക്

മെഡിക്കൽ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ കമ്മറ്റി തീരുമാന പ്രകാരം – ഒരു ലക്ഷം രൂപ വരെ

1) നിലവിലുള്ള രോഗങ്ങൾക്ക് 3 വർഷം കഴിഞ്ഞു മാത്രമെ ചികിത്സാ സഹായം ലഭിക്കുകയുള്ളു. പദ്ധതിയിൽ ചേർന്ന് ആറു മാസങ്ങൾക്കു ശേഷം സംഭവിക്കുന്ന മരണങ്ങൾക്കും, ഒരു വർഷം കഴിഞ്ഞുള്ള രോഗങ്ങൾക്കും മാത്രമെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.

B) ചികിത്സ സഹായങ്ങൾ ഒരു വർഷത്തിനു ശേഷം പുനർനിർണ്ണയിക്കുവാനുള്ള അധികാരം ട്രസ്റ്റ് ബോർഡിനായിരിക്കും

. b) പദ്ധതിയിലുള്ള ഒരാൾ മരണപ്പെടുമ്പോൾ മറ്റംഗങ്ങൾ 100 രൂപ വീതം മരണാനന്തര സഹായ
നിധിയിലേക്ക് നൽകിയിരിക്കണം. മരണ വിവരം ലഭിച്ചാൽ ഉടനെ തന്നെ പണ അടയ്ക്കേണ്ടതാണ്.
(c) പദ്ധതിയിൽ സംഭാവന അടക്കേണ്ട സന്ദർഭങ്ങളിൽ മുടങ്ങാതെ അടയ്ക്കേണ്ടതാണ്. 3 ൽ അധിക
പ്രാവശ്യം അടയ്ക്കാതെ വന്നാൽ ആ കാലയളവിൽ ആനുകൂല്യങ്ങൾക്കുള്ള അർഹ നഷ്ടമാകും. 5 പ്രാവശ്യം വിഹിതം മുടങ്ങിയാൽ പദ്ധതിയിൽ നിന്ന് തന്നെ പുറത്താകുന്നതാണ്.
d) പദ്ധതിയിൽ അടച്ച സംഖ്യകളൊന്നും തിരികെ ലഭിക്കുന്നതല്ല.

e) പദ്ധതിയിൽ അംഗങ്ങളായ എല്ലാവരും പദ്ധതി വിഹിതം യഥാസമയം അടച്ച് പദ്ധതിയും സുഗമമായ നടത്തിപ്പിന് സഹായകരമായ നിലപാടു സ്വീകരിക്കണം.

പദ്ധതിയുടെ എല്ലാ പണമിടപാടുകളും ബാങ്കുകൾ വഴി മാത്രമായിരിക്കും നടത്തുക. കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികളുടെയും മറ്റു സംരംഭകരുടെയും, അവരുടെ ആശ്രിതരുടെയും ജീവിതത്തിൽ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും പകരുന്ന യു എം സി യുടെ ആർദ്രം പദ്ധതിയിൽ 60 വയസ്സിൽ താഴെ ഉളളവർക്ക് അംഗമാകുവന്നതാണ് യു എം സി സംസ്ഥാന സെക്രട്ടറി ടി.എഫ് സെബാസ്റ്റ്യൻ
ചെയർമാൻ സി.എച്ച്. ആലിക്കുട്ടി ഹാജി ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ എന്നിവർ ഓപ്പൺ ന്യൂസിനോട് പറഞ്ഞു

Related posts

നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തല തടസ്സഹർജി സമർപ്പിച്ചു…

കേരളത്തെ ആധുനിക വൈജ്ഞാനിക സമൂഹമാക്കും ; പരമ്പരാഗത കോഴ്‌സുകൾക്കുപകരം പുതുതലമുറ കോഴ്‌സുകൾ

Aswathi Kottiyoor

ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ പ്രസവിച്ച ജാർഖണ്ഡ് സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Aswathi Kottiyoor
WordPress Image Lightbox