25.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്-പോ​ലീ​സ് സം​യു​ക്ത പ​രി​ശോ​ധ​ന
kannur

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്-പോ​ലീ​സ് സം​യു​ക്ത പ​രി​ശോ​ധ​ന

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പോ​ലീ​സും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ റോ​ഡി​ൽ എ​ന്തൊ​ക്കെ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​മെ​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​വും പ​രി​ക്കേ​ൽ​ക്കു​ന്ന​തും വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പോ​ലീ​സ്, റ​വ​ന്യു വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഇ​രി​ട്ടി താ​ലൂ​ക്കി​ൽ വ​രു​ന്ന ഇ​രി​ട്ടി മു​ത​ൽ ഉ​രു​വ​ച്ചാ​ൽ വ​രെ​യു​ള്ള പ്ര​ധാ​ന റോ​ഡി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഉ​ളി​യി​ൽ, ചാ​വ​ശേ​രി, പ​ത്തൊ​ൻ​മ്പ​താം മൈ​ൽ, പാ​ലോ​ട്ടു പ​ള്ളി, മ​ട്ട​ന്നൂ​ർ ടൗ​ൺ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ലാ​യും ന​ട​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ എ​ന്തൊ​ക്കെ ചെ​യ്യാ​മെ​ന്ന് പ​രി​ശോ​ധി​ച്ച​ത്. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​തി​വാ​യി അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ഗ​ത കു​റ​യ്ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ബോ​ർ​ഡു​ക​ളും മ​റ്റും സ്ഥാ​പി​ക്കും. ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ എ.​സി. ഷീ​ബ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​ൻ​സ്‌​പെ​ക്ട​ർ ഒ.​എ​ഫ്. ഷെ​ല്ലി പ​റ​ഞ്ഞു. അ​സി.​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ റി​യാ​സ്, എം. ​ശ്രീ​ജി​ത്ത്, പ്രേം​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts

ജില്ലയിൽ ഇന്ന് കോവിഡ് പ്രതിരോധ വാക്സിനേഷൻ 28 കേന്ദ്രങ്ങളിൽ……….

Aswathi Kottiyoor

എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor

വ​ന്യ​മൃ​ഗ​ശ​ല്യം: എ​ട്ടി​ന് ഇ​ന്‍​ഫാം ക​ര്‍​ഷ​ക​ന്‍റെ ക​ണ്ണീ​ര്‍​ദി​ന​മാ​യി ആ​ച​രി​ക്കും

Aswathi Kottiyoor
WordPress Image Lightbox