• Home
  • Kanichar
  • കൃഷി രീതി പഠിക്കാൻ പോവുന്ന കേരള സംഘത്തിൽ കണിച്ചാർ സ്വദേശി സ്റ്റാൻലി ജോസഫും
Kanichar

കൃഷി രീതി പഠിക്കാൻ പോവുന്ന കേരള സംഘത്തിൽ കണിച്ചാർ സ്വദേശി സ്റ്റാൻലി ജോസഫും

കണിച്ചാർ: ഇസ്രായേലിൽ കൃഷി രീതി പഠിക്കാൻ പോവുന്ന കേരള സംഘത്തിൽ കണിച്ചാർ ചാണപ്പാറ സ്വദേശി സ്റ്റാൻലി ജോസഫും. സംസ്ഥാന കൃഷിവകുപ്പ് കർഷകർക്കായി ഒരുക്കിയിട്ടുള്ള പഠനയാത്ര സംഘത്തിലാണ് അമ്പലിത്തിങ്കൽ സ്റ്റാൻലിയും ഉൾപ്പെട്ടത്. ജില്ലയിൽ നിന്ന് മയ്യിൽ പഞ്ചായത്തിലെ മറ്റൊരു കർഷകനും സംഘത്തിലുണ്ട്.

സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുത്ത 26 കർഷകർക്കൊപ്പം രണ്ട് ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്.ഇസ്രായേൽ സാങ്കേതികവിദ്യകൾ മനസ്സിലാക്കി കേരളത്തിലെ കൃഷിയിടങ്ങളിൽ പ്രയോഗിക്കുന്നതിന് കർഷകർക്ക് പരിശീലനം ലഭിക്കും.

ഏഴ് ദിവസത്തെ പഠനത്തിനായി സ്റ്റാൻലി ശനിയാഴ്ച നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെട്ടു. ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് സംഘം ഇസ്രായേലിലേക്ക് പുറപ്പെട്ടു

Related posts

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിൻ്റെയും നാട്ടു ചികിത്സാ വിഭാഗത്തിൻ്റെ 10 മത് വാർഷികവും

Aswathi Kottiyoor

കണിച്ചാറിൽ കക്കൂസ് മാലിന്യം റോഡരികിലേക്ക് ഒഴുക്കി വിടുന്നതായി പരാതി .

Aswathi Kottiyoor

ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതി പ്രസവാനന്തരം മരിച്ചു

Aswathi Kottiyoor
WordPress Image Lightbox