23.8 C
Iritty, IN
September 29, 2024
  • Home
  • Kerala
  • നാളെ അവസരങ്ങളുടെ ആകാശമാകും; വിദ്യാര്‍ഥികളുമായി സംവദിച്ച് മുഖ്യമന്ത്രി
Kerala

നാളെ അവസരങ്ങളുടെ ആകാശമാകും; വിദ്യാര്‍ഥികളുമായി സംവദിച്ച് മുഖ്യമന്ത്രി

വിജ്ഞാനകേരളത്തിന്റെ നട്ടെല്ലായി മാറേണ്ട യുവപ്രതിഭകളെ പ്രചോദിപ്പിച്ചും ആശങ്കകള്‍ക്ക് ഉറപ്പായ പരിഹാരങ്ങള്‍ നിര്‍ദേശിച്ചും പ്രൊഫഷണല്‍ വിദ്യാര്‍ഥി സമൂഹത്തോട് സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാമത് പ്രൊഫഷണല്‍ വിദ്യാര്‍ഥി ഉച്ചകോടി രാവിലെ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, വൈകിട്ട് സമാപനവേദിയില്‍ എത്തിയാണ് വിദ്യാര്‍ഥികളുമായി ആശയങ്ങള്‍ പങ്കുവച്ചത്. വിവിധ രംഗങ്ങളിലെ വിദഗ്ധരുമായി ഉച്ചകോടിയിലുടനീളം വിദ്യാര്‍ഥികള്‍ക്ക് ആശയങ്ങള്‍ പങ്കിടാനായതിന്റെ തുടര്‍ച്ചയായിരുന്നു മുഖ്യമന്ത്രിയുമായി സംവാദം.

സിലബസില്‍ ആവശ്യമായ തിരുത്തല്‍വരുത്തിയും ഇന്റേണ്‍ഷിപ് ഏര്‍പ്പെടുത്തിയും എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ നൈപുണ്യവികസനം സാധ്യമാക്കുമെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയവര്‍ തൊഴില്‍രംഗത്തു നേരിടുന്ന വെല്ലുവിളി സൂചിപ്പിച്ച് വടകര കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ എ കെ അഭിലാഷിന്റെതായിരുന്നു ചോദ്യം. ചോദ്യം പ്രസക്തമാണെന്നും വ്യവസായരംഗത്തെ പ്രമുഖര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായോഗിക പരിജ്ഞാനമില്ലാത്തതിനാലാണ് പിന്തള്ളപ്പെടാന്‍ കാരണം. അത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ അന്നേ സര്‍ക്കാര്‍ തുടങ്ങി. പാഠ്യപദ്ധതിയില്‍ മാറ്റംവരുത്താന്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് അവതരിപ്പിച്ചു. വ്യവസായ യൂണിറ്റുകളുമായി ചേര്‍ന്ന് ഇന്റേണ്‍ഷിപ് ഏര്‍പ്പെടുത്താനും നടപടിയെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു

Related posts

ബ്രഹ്മപുരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം;ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ

Aswathi Kottiyoor

ലോകം 2022 ; സാമ്പത്തികപ്രതിസന്ധിയും സംഘർഷങ്ങളും , വർഷാന്ത്യം വീണ്ടും മഹാമാരിയുടെ ആശങ്കയില്‍

Aswathi Kottiyoor

കേരളം ചോദിച്ചത് 50 ലക്ഷം ഡോസ് വാക്സീന്‍; കിട്ടിയത് 2 ലക്ഷം: സംസ്ഥാനം കടുത്ത പ്രതിസന്ധിയില്‍

Aswathi Kottiyoor
WordPress Image Lightbox