Uncategorized

കേളകം ഗ്രാമപഞ്ചായത്തിൽ കർഷകദിനാഘോഷവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു

കേളകം: കേളകം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷകദിനാഘോഷം മഞ്ഞളാംപുറം സാൻജോസ് പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ‘ചിറകു വിരിക്കാം നാളേക്ക്’ എന്ന ആഹ്വാനത്തോടെ സംഘടിപ്പിച്ച ആഘോഷപരിപാടികൾ വൈദ്യുതി, പരിസ്ഥിതി, പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിസ്സി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എം. ജിഷമോൾ സ്വാഗതവും, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ജെയ്‌സൺ കാരക്കാട്ട് മുഖ്യപ്രഭാഷണവും നടത്തി. കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ തുളസി ചെങ്ങോട്ട് ചടങ്ങിൽ കർഷകദിന സന്ദേശം നൽകി. കാർഷിക മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ച് പഞ്ചായത്തിലെ പ്രമുഖ കർഷകരെ ചടങ്ങിൽ ആദരിച്ചു. മുതിർന്ന കർഷകനായി ടി. എം. എബ്രഹാം മാസ്റ്റർ തുരുത്തിക്കാട്ടിലിനെയും, യുവകർഷകനായി റോബിൻ തോമസ് എലപ്രയെയും, ജൈവ വനിതാ കർഷകയായി ഷെർമിള ടോമി വാളുവെട്ടിക്കലിനെയും ആദരിച്ചു. തേൻ കർഷകൻ മാത്യു വി. വെട്ടുവേലിൽ, എസ്. ടി. കർഷകൻ ചന്തു, വിദ്യാർത്ഥി കർഷക ഇവാ റോസ് ബിജു (അടക്കാത്തോട് സ്‌കൂൾ), ക്ഷീരകർഷകൻ പ്രമോദ് വി. പി. (മഞ്ഞളാംപുറം ഐശ്വര്യ ഡയറിഫാം) എന്നിവരും ആദരവ് ഏറ്റുവാങ്ങി. ഇതോടൊപ്പം മേഖലയിലെ പ്രമുഖ കർഷകരായ ദേവസ്യ (ജോസ്) കളപ്പുരയ്ക്കൽ, സോമൻ കെ. കെ. കുളങ്ങരകുഴിയിൽ, ജോസഫ് മംഗലത്തിൽ, ബിനിതമംഗലത്തിൽ, സാമുവൽ കുഴിവളപ്പിൽ, ജോർജ്‌കുട്ടി കല്ലുറാത്ത, ഫ്രാൻസിസ് കണ്ണമ്പള്ളി, ചാക്കോ ഇടിമണ്ണിക്കൽ, വർഗീസ് കുറുപ്പൻ, ജോസഫ് നടുവത്താനി, സജി റ്റി. സി. തണ്ടപ്പുറത്ത്, ചാക്കോ പമ്പാടി, ജനാർദ്ദനൻ മനയപ്പൻപറമ്പിൽ എന്നിവരെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

തുടർന്ന് കർഷകർക്കായി വിപണന പ്രദർശന മേളയും, കാർഷിക ക്വിസ്, നാടൻ പാട്ട്, ഓലമെടയൽ, ചക്ക, കൂൺ വിഭവങ്ങളുടെ മത്സരങ്ങളും സംഘടിപ്പിച്ചു. മത്സര വിജയികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. കർഷക ആദരവിന് ശേഷം “കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ” എന്ന വിഷയത്തിൽ കാർഷിക സെമിനാർ നടന്നു. കെ.വി.കെ കണ്ണൂർ അസിസ്റ്റന്റ് പ്രൊഫസർ ഡോ. മഞ്ജു കെ.പി സെമിനാറിന് നേതൃത്വം നൽകി. ചടങ്ങിൽ ജനപ്രതിനിധികളും വിവിധ ബാങ്ക് മാനേജർമാരും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button