Uncategorized

ആറ് ലക്ഷം ഡോളർ തട്ടിപ്പ്: എഫ്ബി ഐ തിരയുന്ന കുറ്റവാളി ജലന്ധറിൽ പിടിയിൽ

ജലന്ധർ: അമേരിക്കയിൽ ആറ് ലക്ഷം ഡോളറിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തി ഒ ളിവിൽ കഴിഞ്ഞിരുന്ന മൻജീത് സിംഗ് ബേ ദിയെ ജലന്ധർ പൊലിസ് അറസ്റ്റ് ചെയ്തു. യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെ സ്റ്റിഗേഷൻ തിരയുന്ന പ്രമുഖ കുറ്റവാളികളി ലൊരാളാണ് ഇയാൾ.

2024 നും 2025 നും ഇടയിൽ യുഎസിൽ ഒ രു കമ്പനിയുടെ പേരിൽ വ്യാജ രേഖകളും തട്ടിപ്പുകളും നടത്തി തുക തട്ടിയെടുക്കുക യായിരുന്നു ഇയാളുടെ രീതി. കേസിനെത്തു ടർന്ന് പാസ്പോർട്ടും മറ്റ് രേഖകളും കൈമാ റാൻ എഫ്ബിഐ നിർദേശം നൽകിയിരു ന്നെങ്കിലും, അത് ലംഘിച്ച് ഇയാൾ ഇന്ത്യയി ലേക്ക് കടക്കുകയായിരുന്നു. ഇയാളെക്കുറി ച്ച് വിവരം നൽകുന്നവർക്ക് എഫ്ബിഐ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തി രുന്നു.

2026 ഓഗസ്റ്റ് 16-ന് ജലന്ധർ സിറ്റി പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത സാമ്പത്തിക തട്ടിപ്പ് കേസിനെ തുടർന്ന് നടത്തിയ അന്വേ ഷണത്തിലാണ് ഇയാൾ വലയിലായത്. പ്ര ത്യേക അന്വേഷണ സംഘം നടത്തിയ നീക്ക ത്തിനൊടുവിൽ യാത്ര ചെയ്യവേയാണ് ബേ ദിയെ പൊലിസ് തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തത്. ഇയാളുടെ ഇന്ത്യയിലെ പ്രവർ ത്തനങ്ങളെക്കുറിച്ചും തട്ടിപ്പുകളുടെ കൂടുത ൽ വിവരങ്ങളെക്കുറിച്ചും പൊലിസ് അന്വേ ഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button