കടം വാങ്ങിയ പണം തിരികെ നൽകി യില്ല; യുവതിയെ നഗ്നയാക്കി മർദിച്ച് ദൃ ശ്യങ്ങൾ പകർത്തി, മൂന്ന് പേർ അറസ്റ്റിൽ

ബംഗളുരു: കടം വാങ്ങിയ പണം തിരികെ ന ൽകിയില്ലെന്ന് ആരോപിച്ച് യുവതിയെ മർ ദിച്ച് നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തിയെന്ന് പരാതി. യുവതിയുടെ അമ്മയുടെ പരാതി യിൽ കേസെടുത്ത പൊലിസ് ദന്പതിമാരട ക്കം മുന്ന് പേരെ അറസ്റ്റ് ചെയ്. രേഷ്മ ബാനു, നസാത്ത്, രേഷ്മയുടെ ഭർത്താവ് സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്.ബംഗളുരുവിലെ ചന്ദ്ര ലേഔട്ടിലാണ് സംഭവം. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സ മൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് സം ഘം ഭീഷണിപ്പെടുത്തി.
രണ്ട് വർഷം മുമ്പ് പരാതിക്കാരി നസാത്ത് ബീഗം എന്ന വ്യക്തിയിൽ നിന്ന് 50,000 രൂപ യും രേഷ്മ ബാനുവിൽനിന്ന് ഒരു ലക്ഷം രൂ പയും പലിശയ്ക്ക് കടം വാങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി തവണകളായി അട യ്ക്കാൻ കഴിഞ്ഞില്ലെന്ന് അവർ പറഞ്ഞു. തവണ മുടങ്ങിയതോടെ രേഷ്മ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും യുവതി പറ ഞ്ഞു.
തുടർന്ന് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം യുവതിയെ തട്ടിക്കൊ ണ്ടുപോയി ക്രൂരമായി മർദിക്കുകയും നഗ്ന യാക്കി വീഡിയോ ചിത്രീകരിച്ച ശേഷം പ ണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമാ യിരുന്നു. വാഷ്റൂമിൽ പോകാൻ അനുവാ ദം കിട്ടിയപ്പോൾ യുവതി വിവരം പൊലിസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസ് എ ത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു.




