Uncategorized

വിമാനത്താവളത്തിൽ വെള്ളക്കെട്ട്; കേന്ദ്രത്തിനെതിരെ പരിഹാസം, ഇതാ ണ് 7.8 ശതമാനം വളർച്ചയെന്ന് സിജെ പി

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാന ത്താവളത്തിൽ കനത്ത മഴയെ തുടർന്നു ണ്ടായ വെള്ളക്കെട്ടിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച് ജന താ പാർട്ടിയും (സിജെപി). വിമാനത്താവള ത്തിൽ സർക്കാർ ബീച്ചിൻ്റെ അനുഭവം നൽ കുകയാണെന്ന് കോൺഗ്രസും ഇതാണ് 7.8 ശതമാനം വളർച്ചയെന്ന് വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് സിജെപി നേതാവ് അ ഭിജിത് ദീപ്കെയും പരിഹസിച്ചു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത പെരുമ ഴയിൽ വിമാനത്താവളത്തിലെ മൂന്ന് ടെർമി നലുകളിൽ രണ്ടിടത്തും വെള്ളം കയറി. ഇ ത് യാത്രാ തടസങ്ങൾക്കു കാരണമായി. വെള്ളക്കെട്ടിനെത്തുടർന്ന് ഡൽഹിയിൽ ഇ റങ്ങേണ്ടിയിരുന്ന ഒരു രാജ്യാന്തര വിമാനമട ക്കം 11 വിമാനങ്ങൾ സമീപ വിമാനത്താവള ങ്ങളിലേക്ക് തിരിച്ചുവിട്ടു. അഞ്ച് വിമാനങ്ങ ൾ ജയ്പു‌ർ വിമാനത്താവളത്തിലേക്കും നാ ല് വിമാനങ്ങൾ ലക്‌നൗവിലേക്കും ഓരോ വിമാനങ്ങൾ അഹമ്മദാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്കുമാണ് വഴിതിരിച്ചുവിട്ട ๕.

വിമാനത്താവളത്തിലേക്കുള്ള റോഡുകളി ൽ ഗതാഗതക്കുരുക്കും രൂക്ഷമായി. വെ ള്ളം കയറിയ ടെർമിനലിലൂടെ ബാഗുകളുമാ യി നടന്നുനീങ്ങുന്ന യാത്രക്കാരുടെ ദൃശ്യങ്ങ ൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വെള്ളക്കെട്ടിനെ തുടർന്ന് ഡൽഹിയിലേക്ക് വരേണ്ടതും പുറപ്പെടേണ്ടതുമായ നൂറുകണ ക്കിന് വിമാനങ്ങൾ 90 മിനിറ്റോളം വരെ വൈകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറി നുള്ളിൽ ഡൽഹിയുടെ ഭൂരിഭാഗം പ്രദേശ ങ്ങളിലും മിതമായ തോതിലുള്ള മഴയ്ക്കും ചിലയിടങ്ങളിൽ 50-100 മില്ലിമീറ്റർ വരെയു ള്ള ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെ ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനമു ๓๕.

ഇതോടൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചിലപ്പോൾ പരമാവധി 60 കിലോമീറ്റർ വരെ വേഗതയിലും വീശിയടിക്കാവുന്ന കാറ്റും ഉ ണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. മഴ മൂ ലം താഴ്ന്ന പ്രദേശങ്ങളിലും അടിപ്പാതകളി ലും വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള തിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു കാലാവസ്ഥാ വകുപ്പ് യെല്ലോ അലർ ട്ടും പുറപ്പെടുവിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button