Uncategorized

12 കി​ലോ ക​ഞ്ചാ​വു​മാ​യി ക​മി​താ​ക്ക​ൾ പി​ടി​യി​ൽ; ല​ഹ​രി​ക്ക​ട​ത്ത് കാ​മു​കി​ക്ക് ഐ​ഫോ​ൺ വാ​ങ്ങാ​ൻ

ഹൈ​ദ​രാ​ബാ​ദ്: ക​മി​താ​ക്ക​ളെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. തെ​ല​ങ്കാ​ന​യി​ലെ പെ​ദ്ദ​പ്പ​ള്ളി ജി​ല്ല​യി​ലെ മി​ത്ര ചൈ​ത​ന്യ (21), ഹേ​മ​ല​ത (20) എ​ന്നി​വ​രെ​യാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​നു തെ​ല​ങ്കാ​ന പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 12 കി​ലോ ക​ഞ്ചാ​വാ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്ഹേ​മ​ല​ത​യു​ടെ പി​റ​ന്നാ​ളി​നു ഐ​ഫോ​ൺ വാ​ങ്ങാ​നാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​നു ഇ​റ​ങ്ങി​യ​തെ​ന്ന് മി​ത്ര ചൈ​ത​ന്യ മൊ​ഴി ന​ൽ​കി. ഒ​ഡീ​ഷ​യി​ൽ​നി​ന്നും ക​ഞ്ചാ​വു വാ​ങ്ങി​വ​രു​ന്ന വ​ഴി ഖ​മ്മം ജി​ല്ല​യി​ൽ വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

കി​ലോ​യ്ക്ക് 16000 രൂ​പ​യ്ക്കാ​ണ് ചൈ​ത​ന്യ ഒ​ഡീ​ഷ​യി​ൽ​നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന് ബൈ​ക്കി​ൽ കാ​മു​കി​യു​മാ​യി ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് യാ​ത്ര ചെ​യ്യു​വേ റോ​ഡി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​ക്ക​ട​ത്ത് ക​ണ്ടെ​ത്തി​യ​ത്. പൊ​ലീ​സി​നെ ക​ണ്ട് യു​വാ​വ് ബൈ​ക്കി​ന്‍റെ വേ​ഗം കൂ​ട്ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സം​ഘം പി​ന്തു​ട​ർ​ന്നു. ഇ​തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ ചൈ​ത​ന്യ​യ്ക്കും ഹേ​മ​ല​ത​യ്ക്കും നി​സാ​ര പ​രി​ക്കേ​റ്റ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഞ്ചാ​വി​നൊ​പ്പം പ്ര​തി​ക​ളു​ടെ നാ​ല് ഫോ​ണു​ക​ളും ബൈ​ക്കും പൊ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button