Uncategorized
തൃശൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

തൃശൂര്‍: കയ്പമംഗലത്ത് കാര്‍ ചരക്ക് ലോറിയില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. നിര്‍മ്മാണം നടക്കുന്ന ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലാണ് കാര്‍ ഇടിച്ചത്. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 12 മണിയോടെയായിരുന്നു അപകടം.
ഡിണ്ടിഗലില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറില്‍ ഉണ്ടായിരുന്നത്. സേലം സ്വദേശി വിശ്വം (20), ഡിണ്ടികല്‍ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ഡിണ്ടികല്‍ സ്വദേശി യുവസഞ്ജിത് (20) എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. എല്ലാവരും പി എസ് എന്‍ എ എഞ്ചിനീറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്



