30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • ഇനി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ സ്വയം തിരുത്താം; ജനുവരി 26 മുതൽ സൗകര്യം ലഭ്യമാകും.*
Uncategorized

ഇനി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ സ്വയം തിരുത്താം; ജനുവരി 26 മുതൽ സൗകര്യം ലഭ്യമാകും.*

*ഇനി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ സ്വയം തിരുത്താം; ജനുവരി 26 മുതൽ സൗകര്യം ലഭ്യമാകും.*

_പി എസ് സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഇനി സ്വയം തിരുത്താം. ജനുവരി 26 മുതൽ ഈ സൗകര്യം ലഭ്യമാകും. പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള വിവരങ്ങളാണ് സ്വയം തിരുത്താൻ സാധിക്കുക. സമുദായം യോ​ഗ്യത എന്നിവയുമായി ബന്ധപ്പെട്ട തിരുത്തലുകളും സ്വയം ചെയ്യാം. ഇതിന് പി എസ് സി ഓഫീസിൽ നേരിട്ട് പോകേണ്ടതില്ല. ഒറ്റത്തവണ വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും നേരിട്ടുള്ള തിരുത്തൽ സാധ്യമാണ്._

_വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർ സ്വയം വരുത്തിയ തിരുത്തലുകൾ അടുത്ത സർട്ടിഫിക്കറ്റ് പരിശോധന ഉദ്യോ​ഗസ്ഥരുടെ പരിശോധനക്ക് വിധേയമാക്കണം. പ്രൊഫൈൽ ഉണ്ടെങ്കിലും ഇതുവരെ ഒരു തസ്തികയിൽ പോലും അപേക്ഷ നൽകാത്തവർക്ക് എപ്പോൾ വേണമെങ്കിലും തിരുത്തൽ വരുത്താം. അപേക്ഷ നൽകിയ ശേഷമുള്ള സ്വയം തിരുത്തലുകൾ ആധികാരികമാണെന്ന് ഉറപ്പു വരുത്താൻ ഒടിപി സംവിധാനം ഏർപ്പെടുത്തും. സർക്കാർ സർവ്വീസിലിരിക്കെ അപേക്ഷ സമർപ്പിച്ചവർക്ക് ഈ അവസരം ഉപയോ​ഗിക്കാൻ കഴിയില്ല. അവർക്ക് നിലവിലുള്ള നടപടിക്രമം തുടരും._
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

Related posts

തൃശ്ശൂരിൽ നാല് ദിവസം മുൻപ് ബിജെപിയിൽ ചേർന്ന മുൻ സിപിഐ നേതാവിൻ്റെ വീട്ടിൽ എൻഫോഴ്‌സ്മെൻ്റ് റെയ്‌ഡ്

Aswathi Kottiyoor

ദുരിതബാധിതരുടെ വായ്പ ബാധ്യത പരിഹരിക്കാന്‍ സർക്കാർ ഇടപെടലുണ്ടാകും, ലൈവത്തോണില്‍ ധനമന്ത്രി

Aswathi Kottiyoor

തലസ്ഥാനത്ത് യുഡിഎഫ് ബാങ്ക് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു, 5 പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox