30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • ദുരിതബാധിതരുടെ വായ്പ ബാധ്യത പരിഹരിക്കാന്‍ സർക്കാർ ഇടപെടലുണ്ടാകും, ലൈവത്തോണില്‍ ധനമന്ത്രി
Uncategorized

ദുരിതബാധിതരുടെ വായ്പ ബാധ്യത പരിഹരിക്കാന്‍ സർക്കാർ ഇടപെടലുണ്ടാകും, ലൈവത്തോണില്‍ ധനമന്ത്രി

തിരുവനന്തപുരം: വയനാടിന്‍റെ പ്രശ്ന പരിഹാരത്തിന് ഒറ്റക്കെട്ടായ ഇടപെടൽ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.എല്ലാം നഷ്ടപ്പെട്ട മനുഷ്യരാണ് ദുരന്ത ഭൂമിയിൽ അവശേഷിക്കുന്നത്.പുനരധിവാസത്തിന് സർക്കാർ ഒരുക്കുന്നത് ബൃഹദ്പദ്ധതിയാണ്.കാലാവസ്ഥക്ക് അനുയോജ്യമായ ടൗൺഷിപ്പ് ഒരുക്കും.വായ്പ അടക്കം ബാധ്യതകൾക്ക് സർക്കാർ ഇടപെടലുണ്ടാകും.ധനകാര്യ സ്ഥാപനങ്ങളുമായും എസ്എൽബിസിയും ഒക്കെയായി ചർച്ച ചെയ്യും.എല്ലാവരും അനുഭാവത്തോടെ വയനാടിന് ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസം എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് സർക്കാരിന്‍റെ ശ്രദ്ധ.ധനസഹായത്തിന് നിലവിൽ തന്നെ മാനദണ്ഡങ്ങളുണ്ട്.പ്രത്യേകം പദ്ധതികൾ രൂപീകരിച്ച് പോരായ്മകൾ പരിഹരിക്കും.കുട്ടികൾക്ക് പഠന സ്പോൺസർഷിപ്പിന് അടക്കം പലരും സമീപിക്കുന്നുണ്ട്.എന്തെല്ലാം തരത്തിലാണോ ഇടപെടേണ്ടത് അതെല്ലാം ഉണ്ടാകും.ദുരന്ത പുനരധിവാസത്തിന് പണം ഒരു തടസമേ ആകില്ല.എന്തെല്ലാം ബുദ്ധിമുട്ട് നേരിട്ടാലും ഇത്തരം കാര്യങ്ങൾക്ക് ഒരു തടസവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts

‘രാജ്യം മണിപ്പൂരിനൊപ്പം; സമാധാനം തിരിച്ചുകൊണ്ടുവരും’-ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

Aswathi Kottiyoor

ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി, യുവതിയുടെ അമ്മയ്ക്ക് അയച്ച് പണംതട്ടി, ഭീഷണിയിൽ വീണ്ടും പീഡനം, ഒടുവിൽ അറസ്റ്റ്

Aswathi Kottiyoor

*❄️😷പാനൂരിൽ കോവിഡ് മരണം. ഇന്നു മുതൽ നിയന്ത്രണങ്ങളിലേക്ക്, മാസ്ക് നിർബന്ധമാക്കി.*

Aswathi Kottiyoor
WordPress Image Lightbox