27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്വർണ്ണത്തിന് റെക്കോർഡ് വില; പവന് 42,160 രൂപ
Kerala

സ്വർണ്ണത്തിന് റെക്കോർഡ് വില; പവന് 42,160 രൂപ

സംസ്ഥാനത്ത് സ്വർണ്ണത്തിന് റെക്കോർഡ് വില. ഒരു പവന് സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. പവന് 280 രൂപയാണ് വർദ്ധിച്ചത്, ഇതോടെ ഒരു ഗ്രാമിന് 35 രുപ കയറി വില 5270 രൂപയായി. 2020 ആഗസ്‌റ്റ് ഏഴിന് രേഖപ്പെടുത്തിയ 42,000 രൂപയായിരുന്നു മുൻ റെക്കോർഡ്.

അന്താരാഷ് വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1938 ഡോളറിലാണ് ഇടപാടുകൾ പുരോഗമിക്കുന്നത്. ആഗോള വിപണിയിൽ മൂന്ന് വർഷം മുൻപ് രേഖപ്പെടുത്തിയ 2077 ഡോളറാണ് റെക്കോർഡ്. ഫോറെക്‌സ് മാർറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 81.38 ൽ നിന്നും 81.68 ലേയ്ക്ക് ഇടിഞ്ഞത് സ്വർണ ഇറക്കുമതി ചിലവ് ഉയർത്തിയതാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്.

Related posts

ഇ-ശ്രം രജിസ്‌ട്രേഷൻ പ്രത്യേക കൗണ്ടർ 20 മുതൽ

Aswathi Kottiyoor

വാരപ്പെട്ടിയിൽ വാഴകൾ വെട്ടിയ സംഭവം: കർഷകന് 3.5 ലക്ഷം രൂപ നഷ്‌ടപരിഹാരം

Aswathi Kottiyoor

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് അനുമതി

Aswathi Kottiyoor
WordPress Image Lightbox