25.7 C
Iritty, IN
October 18, 2024
  • Home
  • Iritty
  • സ്നേഹവീടിൻറെ താക്കോൽ ദാനം നടത്തി
Iritty

സ്നേഹവീടിൻറെ താക്കോൽ ദാനം നടത്തി

ഇരിട്ടി: അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റ് നിർധന കുടുംബത്തിനുവേണ്ടി നിർമിച്ച സ്നേഹവീഡിന്റെ താക്കോൽ കൈമാറി. എൻ എസ് എസ് യൂണിറ്റ് സ്നേഹവീട് പദ്ധതി പ്രകാരം നിർമ്മിച്ച അഞ്ചാമത്തെ വീടാണിത്‌.
വീടിന്റെ താക്കോൽദാനം എൻ എസ് എസ് സംസ്ഥാന ഓഫീസർ ഡോ: ആർ.എൻ. അൻസാർ നിർവഹിച്ചു. സർവകലാശാലാ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന മെറിറ്റ് ഡേ യുടെ ഉദ്‌ഘാടനം കണ്ണൂർ സർവകലാശാല രജിസ്ട്രാർ ഡോക്ടർ ജോബി ജോസ് നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും മെമന്റോയും കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ. ടി.പി. അഷ്‌റഫും, സർവകലാശാല ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവീസ് ഡോ.ടി.പി നഫീസ ബേബിയും നിർവഹിച്ചു.
എട്ട് ലക്ഷത്തോളം രൂപ ചിലവിൽ ഇരിട്ടി കല്ലുമുട്ടിയിൽ നിർമിച്ച വീടിന് പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചും ധനസമാഹരണ ചലഞ്ചുകൾ നടത്തിയും കൂപ്പൺ മുഖേനയും മറ്റുമാണ് തുക സമാഹരിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് മാനേജർ ഫാ. ബാസ്റ്റിൻ നെല്ലിശ്ശേരി, കോളേജ് പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് കാരക്കാട്ട്, പി ടി എ വൈസ് പ്രസിഡന്റ് മാത്യു പന്തംപ്ലാക്കൽ, പി ടി എ വൈസ് ചെയർപേഴ്സൻ ജീന മാത്യു, കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ ജെയ്‌സൺ അന്തിക്കാട്ട്, കോളേജ് യൂണിയൻ ആൽജോ ജോൺസൺ, കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഇ. ജിഷ എന്നിവർ സംസാരിച്ചു.

Related posts

ആദിവാസി ക്ഷേമ സമിതി വടക്കൻമേഖലാ വാഹന പ്രചരണ ജാഥയ്ക്ക് ജില്ലയിൽ മുന്നിടങ്ങളിൽ സ്വീകരണം

Aswathi Kottiyoor

ചെ​റു​ധാ​ന്യ കൃ​ഷി​യുമായി ആ​റ​ളം പ​ഞ്ചാ​യ​ത്ത്

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര അവസാന ഭാഗം

Aswathi Kottiyoor
WordPress Image Lightbox