25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തൃണമൂൽ കോൺ​ഗ്രസ് നേതാവിന് സ്വന്തം പാർട്ടിക്കാരുടെ ആക്രമണം; ​ഗുരുതരാവസ്ഥയിൽ
Kerala

തൃണമൂൽ കോൺ​ഗ്രസ് നേതാവിന് സ്വന്തം പാർട്ടിക്കാരുടെ ആക്രമണം; ​ഗുരുതരാവസ്ഥയിൽ

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസ് നേതാവിന് സ്വന്തം പാർട്ടിക്കാരുടെ ആക്രമണം. തിങ്കളാഴ്ച രാത്രി കൊൽക്കത്തയിലെ ​ഗാരിയയിലാണ് സംഭവം.

രാജ്പുർ-സോനാർപുർ മുനിസിപാലിറ്റിയിലെ ജയ് ഹിന്ദ് വാഹിനി മുൻ അധ്യക്ഷൻ സുഖ്ദേവ് പുരോകൈത് ആണ് ആക്രമണത്തിന് ഇരയായത്. ​ഗുരുതരമായി പരിക്കേറ്റ സുഖ്ദേവ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാത്രി കടയടച്ച് വീട്ടിലേക്ക് പോകവെ പാർട്ടിയിലെ എതിരാളികൾ ഇരുമ്പ് കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടക്കുന്നത് കണ്ട സുഖ്ദേവിനെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മറ്റൊരു നേതാവായ സമരേഷ് സാഹയും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു

Related posts

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

തെങ്ങ്‌, മരംകയറ്റ തൊഴിലാളികൾക്ക്‌ പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കണം

Aswathi Kottiyoor

സ്ത്രീസുരക്ഷയിൽ കേരളത്തെ ഒന്നാമതെത്തിക്കും- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox