24 C
Iritty, IN
September 28, 2024
  • Home
  • Kerala
  • ബഫർ സോൺ ; ഭാവി നിർമിതികളും കണക്കിലെടുക്കണമെന്ന്‌ കേരളം സുപ്രീംകോടതിയെ അറിയിക്കും
Kerala

ബഫർ സോൺ ; ഭാവി നിർമിതികളും കണക്കിലെടുക്കണമെന്ന്‌ കേരളം സുപ്രീംകോടതിയെ അറിയിക്കും

വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷിത പ്രദേശങ്ങൾക്ക്‌ ചുറ്റും ഒരു കിലോമീറ്റർ വരെയുള്ള ചുറ്റളവിൽ പരിസ്ഥിതിലോല മേഖല നിശ്ചയിക്കുമ്പോൾ ഭാവിയിലുണ്ടായേക്കാവുന്ന നിർമിതികൾ കൂടി കണക്കിലെടുക്കണമെന്ന്‌ കേരളം സുപ്രീംകോടതിയെ അറിയിക്കും. ഉപഗ്രഹ സർവേയുടെ ഭാഗമായി ചില പട്ടണ പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖലയിലുൾപ്പെടുന്നുണ്ട്‌. ഇത്‌ അശാസ്ത്രീയമാണെന്ന്‌ സമിതിയും സർക്കാരും സുപ്രീംകോടതിയെ അറിയിക്കും.

ഭാവിയിൽ കെട്ടിടങ്ങൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഫീൽഡ്‌ സർവേയുടെ ഭാഗമായി കണ്ടെത്തും. ജനവാസ മേഖലയിൽ ഒഴിഞ്ഞുകിടക്കുന്ന ഭൂമികളിൽ വീടുകളോ മറ്റ്‌ നിർമിതികളോ വരാൻ സാധ്യതയുണ്ട്‌. ചുറ്റും ജനവാസ കേന്ദ്രങ്ങൾ ഉള്ളതിനാൽ ഇത്തരം പ്രദേശങ്ങളിൽ ഭൂമിയുള്ളവരും ആശങ്കപ്പെടേണ്ടിവരില്ല.
ജനവാസ കേന്ദ്രങ്ങൾ ഏതെല്ലാമെന്ന്‌ കണ്ടുപിടിക്കാനുള്ള നടപടികളാണ്‌ പുരോഗമിക്കുന്നത്‌. നിലവിൽ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവേയിൽ ഉൾപ്പെടാത്തവർ എത്രയും വേഗം സമിതിക്ക്‌ വിവരം നൽകുകയാണ്‌ വേണ്ടത്‌. തീയതി നീട്ടി നൽകുന്ന കാര്യം സമിതിയുടെ ആലോചനയിലുണ്ട്‌. ചൊവ്വാഴ്‌ച ചേരുന്ന സമിതി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

അതേസമയം, വിവരശേഖരണം അനന്തമായി നീണ്ടുപോകുന്നത്‌ സുപ്രീംകോടതിയിൽ റിപ്പോർട്ട്‌ നൽകുന്നതിന്‌ താമസമുണ്ടാക്കും. ഇത്‌ പ്രതികൂല ഫലത്തിന്‌ കാരണമായേക്കും. സർക്കാർ നിർദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങളിൽ ബഫർ സോൺ ഹെൽപ്ഡെസ്കുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്‌. പരിശോധനയിൽ വിട്ടുപോയ നിർമിതികളെക്കുറിച്ചുള്ള വിവരം നൽകാനുള്ള സഹായവും ഇവിടെ ലഭിക്കും. പരിസ്ഥിതി ലോല മേഖലയിൽ ഏതെല്ലാം ഭാഗങ്ങൾ ഉൾപ്പെടുന്നെന്ന വിവരങ്ങളും ഹെൽപ്‌ഡെസ്കിൽ ലഭ്യമാണ്‌.

Related posts

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

Aswathi Kottiyoor

കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളം നൽകണം: ഹൈക്കോടതി

Aswathi Kottiyoor

വനത്തിൽ അതിക്രമിച്ചു കടന്നു’; ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox