25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേരളത്തിന് ലോട്ടറി വരുമാനം 559.64 കോടി; മദ്യ നികുതി 12,700 കോടി
Kerala

കേരളത്തിന് ലോട്ടറി വരുമാനം 559.64 കോടി; മദ്യ നികുതി 12,700 കോടി

2021-22 സാമ്പത്തികവർഷം സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനം 116640.24 കോടി രൂപയാണെന്നും ഇതിൽ ലോട്ടറിയിൽനിന്നുള്ള തനി വരുമാനം 559.64 കോടി മാത്രമാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു.

ഈ കാലയളവിൽ എക്​സൈസ്​ ഡ്യൂട്ടിയായി പിരിച്ചെടുത്ത തുക 2009.37 കോടിയാണ്. മദ്യത്തിൽനിന്ന്​ നികുതിയിനത്തിൽ ജി.എസ്​.ടി വകുപ്പ്​ പിരിച്ചെടുത്തത്​ 12700 കോടിയാണ്​.

2021 -22ൽ ലോട്ടറിയിൽനിന്നുള്ള വിറ്റുവരവ്​ 7145.22 കോടിയാണ്​. കേരളത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ മുഖ്യപങ്കും ലോട്ടറിയിൽനിന്നും മദ്യത്തിൽനിന്നുമാണെന്ന ഗവർണറുടെ വിമർശനത്തിന്​ പിന്നാലെയാണ്​ നിയമസഭയിൽ മന്ത്രിയുടെ മറുപടി.

Related posts

ഇരുന്നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിലേക്ക്: പ്രഖ്യാപനം നാളെ (24 ന്)

Aswathi Kottiyoor

കൊട്ടിയൂരിൽ പൈതൃക മ്യൂസിയം: തയ്യാറെടുപ്പ് തുടങ്ങി*

Aswathi Kottiyoor

റെയിൽവെ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകി; കണ്ണൂരിൽ പ്രതിഷേധം ശക്തം

Aswathi Kottiyoor
WordPress Image Lightbox