27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സഹകരണ നിയമ ഭേദഗതി : കരട്‌ ബില്ലിന്‌ അംഗീകാരം ; ക്രമക്കേടുകളിൽ സർക്കാരിന്‌ നടപടിയെടുക്കാം
Kerala

സഹകരണ നിയമ ഭേദഗതി : കരട്‌ ബില്ലിന്‌ അംഗീകാരം ; ക്രമക്കേടുകളിൽ സർക്കാരിന്‌ നടപടിയെടുക്കാം

1969ലെ കേരള സഹകരണ സംഘം നിയമം സമഗ്രമായി പരിഷ്‌കരിക്കും. ഭേദഗതി നിർദേശങ്ങളടങ്ങിയ കരട്‌ ബിൽ മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംഘങ്ങളിൽ സംഭവിക്കുന്ന ക്രമക്കേടുകളിൽ നിയമ ഇടപെടൽ ശക്തമാക്കാനും ഭേഗദതി നിർദേശങ്ങളിലുണ്ട്‌. നിലവിൽ സഹകരണ നിയമ പ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ചാൽമാത്രമേ മറ്റ്‌ അന്വേഷണ ഏജൻസികൾക്ക്‌ ഇടപെടാനാകൂ. ഇതിലെ കാലതാമസത്തിൽ പലപ്പോഴും കുറ്റക്കാർ രക്ഷപ്പെടുന്നതായി വലിയ ആക്ഷേപം ഉയരുന്നു. ഭേദഗതി നിർദേശത്തിലൂടെ കുറ്റകൃത്യം റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന ഘട്ടത്തിൽതന്നെ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരമുള്ള ഇടപെടലുകൾ സാധ്യമാക്കും. വിജിലൻസ്‌ അന്വേഷണ റിപ്പോർട്ടിൽ സർക്കാരിന്‌ ഇടപെട്ട്‌ നടപടിയെടുക്കാനാകും.

സംഘങ്ങളുടെ ഓഡിറ്റ്‌ ശക്തമാക്കാനുള്ള നിർദേശങ്ങളുമുണ്ട്‌. കൺകറന്റ്‌, വാർഷിക ഓഡിറ്റുകൾക്ക്‌ ഒരു ഓഡിറ്റർ എന്ന രീതിമാറി ഓഡിറ്റ് സംഘത്തിന്റെ പരിശോധന ഉറപ്പാകും. ഒരാൾതന്നെ ദീർഘകാലം ഒരേ സംഘത്തിന്റെ ഓഡിറ്ററായി തുടരുന്ന രീതിയും അവസാനിക്കും. ക്രമക്കേടുകളിലും വീഴ്‌കളിലും കാലികമായ ഇടപെടലുകളും തിരുത്തലുകളും ഉറപ്പാകും. ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും വായ്‌പാ, ചിട്ടി വിശദാംശങ്ങൾ പൊതുയോഗത്തിൽ റിപ്പോർട്ട്‌ ചെയ്യണമെന്ന്‌ നിയമ ഭേദഗതിയിലൂടെ ഉറപ്പാക്കും.

കരട്‌ ബിൽ നിയമസഭയിൽ അവതരിപ്പിച്ച്‌ സെലക്ട്‌ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക്‌ വിടാനാണ്‌ സർക്കാർ ആലോചന. തുടർന്ന്‌ ജില്ലാതലത്തിൽ സമിതിയുടെ സിറ്റിങ് എങ്കിലും ഉറപ്പാക്കും. സംസ്ഥാനതലത്തിൽ ശിൽപ്പശാലയും സംഘടിപ്പിക്കും. ഇതെല്ലാം കഴിഞ്ഞേ നിയമ ഭേദഗതിയിൽ അന്തിമ നിർദേശങ്ങളുണ്ടാകൂ.

Related posts

കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ർ​ക്കും പ​രീ​ക്ഷ എ​ഴു​താം; പ്ര​ത്യേ​ക മു​റി​യൊ​രു​ക്കി പി​എ​സ്‌​സി

Aswathi Kottiyoor

7 ദിവസം ക്വാറന്റീൻ ‘റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ; ഗൾഫ് രാജ്യങ്ങൾ പട്ടികയിൽ ഇല്ല.

Aswathi Kottiyoor

മുത്തങ്ങ സമരത്തിന്‌ രണ്ട്‌ പതിറ്റാണ്ട്‌

Aswathi Kottiyoor
WordPress Image Lightbox