25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • സൂക്ഷിച്ച് പോകരുതോ?’: അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്‌ത ദമ്പതികൾക്കു മർദനം.*
Kerala Uncategorized

സൂക്ഷിച്ച് പോകരുതോ?’: അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്‌ത ദമ്പതികൾക്കു മർദനം.*

പാലക്കാട് ∙ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്‌ത യുവാവിനും ഭാര്യയ്ക്കും നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. പാലക്കാട് ശേഖരീപുരം സ്വദേശി ഷിഹാബിനും ഭാര്യ അഫ്രീനയ്ക്കുമാണ് വാളയാറില്‍ വച്ച് മർദനമേറ്റത്. കോയമ്പത്തൂര്‍ സ്വദേശികളായ മൂന്നു പേരാണ് ആക്രമിച്ചത്. 1998ലെ കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതി അബു താഹിർ, സുഹൃത്തുക്കളായ നിഷാദ്, ഫിറോസ് ഖാൻ എന്നിവരെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രി ഏഴിനായിരുന്നു സംഭവം. രണ്ട് വാഹനങ്ങളും പലാക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു. ദേശീയപാതയിൽ അപകടരമായ രീതിയിൽ നീങ്ങുന്ന വാഹനം ഷിഹാബിന്റെ ശ്രദ്ധയിൽപെട്ടതോടെ വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടു. സൂക്ഷിച്ചു പോകരുതോ എന്ന് ചോദിച്ചതിനു പിന്നാലെ കാർ നിർത്തി സംഘം ആക്രമണം തുടങ്ങിയെന്ന് ഷിഹാബ് പറയുന്നു.

ഭാര്യയെയും രണ്ട് വയസ്സ് മാത്രമുള്ള കുഞ്ഞിനെയും സംഘം ആക്രമിച്ചുവെന്നും ഷിഹാബ് പറയുന്നു. വഴിയിൽ കിടന്ന കല്ലെടുത്ത് തനിക്കു നേരേ എറിഞ്ഞുവെന്നും ഒഴിഞ്ഞുമാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നും ഷിഹാബ് പറഞ്ഞു. കാറിന്റെ ചില്ല് സംഘം തകർത്തു. സംഘത്തിലെ രണ്ടുപേരെ ഷിഹാബ് തടഞ്ഞുവച്ച് പൊലീസിൽ എൽപ്പിക്കുകയായിരുന്നു. കാറുമായി രക്ഷപ്പെട്ട അബു താഹിറിനെ പൊലീസ് പിന്തുടർന്നാണ് പിടിച്ചത്. മൂവരും കടുത്ത മദ്യലഹരിയിൽ ആയിരുന്നുവെന്ന് വാളയാർ പൊലീസ് പറഞ്ഞു.

Related posts

കുടുംബ വഴക്ക്; ചേർത്തലയിൽ യുവതി കടക്കുള്ളിൽ തൂങ്ങി മരിച്ചു

Aswathi Kottiyoor

റെയിൽവെ ജീവനക്കാർക്ക് ദീപാവലി ബോൺസ് പ്രഖ്യാപിച്ച് കേന്ദ്രം; ലഭിക്കുക 78 ദിവസത്തെ ശമ്പളം

Aswathi Kottiyoor

അപകീര്‍ത്തി കേസിലെ ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും

Aswathi Kottiyoor
WordPress Image Lightbox