24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കണം- മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ
Iritty

നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കണം- മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ

ഇരിട്ടി: നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കണമെന്നും, തദ്ദേശഭരണ വകുപ്പ് ഏകീകരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ഡി എ കുടിശ്ശികയും ലീവ് സറണ്ടറും അനുവദിച്ച് പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നും കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ, കാസർക്കോട് ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഇരിട്ടിയിൽ നടന്ന സമ്മേളനം സണ്ണിജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേൽ എല്ലാ ചുമതലകളും ഏൽപ്പിച്ചു കൊണ്ട് അവയെ ശ്വാസം മുട്ടിക്കുന്ന നയത്തിൽ നിന്നും ഇടതു സർക്കാർ പിൻമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ചന്ദ്രൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം നഗരസഭാ ചെയർ പേഴ്‌സൺ ഡോ.കെ.വി. ഫിലോമിന ടീച്ചർ, തോമസ് വർഗീസ്, സി.കെ ശശിധരൻ, പി.കെ. ബൾക്കീസ്, വി.ശശി, പി.പി. രാജീവൻ, അരവിന്ദൻ, കെ.കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
നഗരസഭ ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകില്ലെന്ന നിലപാട് അപഹാസ്യമാണെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ എം സി എസ് എ സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്‌സൺ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ .കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി വി.പ്രേമരാജൻ, ട്രഷറർ പി. കൃഷ്ണൻ, സെറ്റോ ജില്ലാ ചെയർമാൻ നാരായണൻകുട്ടി മനിയേരി, എൻ.കെ.ജോബിൻ, കെ.അനീഷ് കമാർ, എ.ടി. ധന്യ, അമ്പിളി, സത്യൻ വെള്ളോത്ത്, പി.അജിത്ത്കുമാർ, ഇ.ടി. നിഷാജ്, കെ. ഉദയകുമാർ, പി. സന്തോഷ്, അജിത കുമാരി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എ.കെ.പ്രകാശ് (പ്രസി), വി.വി.ഷാജി, വി.രഞ്ജൻ, സി. രമേശൻ (വൈസ്.പ്രസി), ഇ.ടി. നിഷാജ് (സെക്ര), പി. സന്തോഷ് , മനു രാമകൃഷ്ണൻ, അജിതകുമാരി (ജോ.സെക്ര), കെ.ഉദയകുമാർ (ഖജാൻജി).

Related posts

ഇരിട്ടി പെരുമ്പറമ്പ് മഹാത്മാഗാന്ധിപാർക്ക് പുനർ നിർമ്മിക്കാൻ തീരുമാനം

Aswathi Kottiyoor

ഓൺലൈൻ കേന്ദ്രം തുടങ്ങി.

Aswathi Kottiyoor

എടൂര്‍ വൈസ്‌മെന്‍സ് ക്ലബ് സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox