23.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ‘ഹരിതവിദ്യാലയം’ കണ്ണൂർ ജില്ലയിൽ നിന്നും ആറ് സ്‌കൂളുകൾ
kannur

‘ഹരിതവിദ്യാലയം’ കണ്ണൂർ ജില്ലയിൽ നിന്നും ആറ് സ്‌കൂളുകൾ

കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് കണ്ണൂർ ജില്ലയിൽ നിന്നും ആറ് സ്‌കൂളുകളെ തെരഞ്ഞെടുത്തു. ഈ സ്‌കൂളുകളിൽ നേരിട്ടുള്ള പരിശോധന കൂടി ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയാകും അന്തിമ പട്ടിക നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത് അറിയിച്ചു.

മികച്ച സ്‌കൂളിന് 20 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാന തുക. അവസാന റൗണ്ടിലേക്ക് 10 സ്‌കൂളുകളാണ് തെരഞ്ഞെടുക്കപ്പെടുക. പ്രാഥമിക റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകൾക്ക് 15000 രൂപ വീതം ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കൈറ്റ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക. ഡിസംബർ മാസം മുതൽ കൈറ്റ്-വിക്ടേഴ്സ് ചാനലിൽ ഹരിതവിദ്യാലയം റിയാലിറ്റിഷോ സീസൺ 3-യുടെ സംപ്രേഷണം ആരംഭിക്കും. തെരഞ്ഞെടുത്ത സ്‌കൂളുകളുടെ ലിസ്റ്റ് hv.kite.kerala.gov.in ൽ ലഭിക്കും. ജില്ലയിൽ നിന്നുള്ള സ്‌കൂളുകൾ-എ വി എസ് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കരിവെള്ളൂർ, ഏര്യം വിദ്യാമിത്രം യു പി സ്‌കൂൾ, എൻ എ എം എച്ച് എസ് എസ് പെരിങ്ങത്തൂർ, ഗവ.വി എച്ച് എസ് എസ് കതിരൂർ, ജാനകി മെമ്മോറിയൽ യു പി സ്‌കൂൾ ചെറുപുഴ, ജി യു പി സ്‌കൂൾ തലക്കാണി.

Related posts

എ​ല്ലാ ബൂ​ത്തു​ക​ളി​ലും വെ​ബ് കാ​മ​റ സം​വി​ധാ​നം ഒ​രു​ക്ക​ണം: കെ.​സി. ജോ​സ​ഫ്

Aswathi Kottiyoor

ചക്കരക്കൽ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബേക്കറിയിൽ വൻ തീപ്പിടുത്തം.

Aswathi Kottiyoor

മികവിന്റെ ഉയരങ്ങളിലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox