Uncategorized

എസ്എഫ്ഐഒ രേഖകൾ ലഭ്യമായില്ല; വീണയുടെ തുടർ ചോദ്യം ചെയ്യലിന് തടസം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ തുടർ ചോദ്യം ചെയ്യലിന് തടസം. കോടതി അനുവദിച്ച പത്ത് ദിവസത്തെ സമയം കഴിഞ്ഞിട്ടും എസ്എഫ്ഐഒ രേഖകൾ ഇ.ഡിക്ക് ലഭിച്ചിട്ടില്ല. രേഖകൾക്കായി എസ്എഫ്ഐഒ അന്വേഷണ സംഘവുമായി ഇ.ഡി ഉദ്യോഗസ്ഥർ ചർച്ച നടത്തും. രേഖകൾ ലഭിച്ച ശേഷം മാത്രമായിരിക്കും വീണയെ വീണ്ടും വിളിപ്പിക്കുന്നതിന്റെ തീയതി തീരുമാനിക്കുകവീണ ടിയുടെ ബാങ്ക് ലോക്കർ ഇ.ഡി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കർ ആണ് പരിശോധിച്ചത്. നാല് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. ഒരു വനിതാ ഉദ്യോഗസ്ഥയും സംഘത്തിലുണ്ട്. വീണയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നത്. വീണയെ ഇ.ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായ വീണയെ എട്ട് മണിക്കൂറോളമാണ് ഇ.ഡി ചോദ്യം ചെയ്തത്. എസ്എഫ്ഐഒ കണ്ടെത്തലുകളും ഇ.ഡി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.വീണ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് 2.78 കോടി വാങ്ങിയെന്നാണ് ഇ.ഡി കേസ്. സിഎംആർഎൽ–എക്സാലോജിക് കേസിൽ കരിമണൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്ത എന്നിവരെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button