Uncategorized
പ്രതിഷേധത്തിൽ സംഘർഷം; നിരാഹാര സമരമിരുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി

സിജെപി വേദിയിലെ പ്രതിഷേധത്തിൽ സംഘർഷം. അനിശ്ചിതകാല നിരാഹാര സമരമിരുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു മാറ്റി. ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കാണ് മാറ്റിയത്. അഭിജിത് ദീപ്കെ വീട്ടുതടങ്കലിലാണെന്ന് സിജെപി പറഞ്ഞു. ദില്ലി പൊലീസിന്റെ ഈ നടപടിക്കെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്. യുവജന സംഘടനകളുടെ സമരം തെരുവിൽ ശക്തമാവുകയാണ്.
ദില്ലി പൊലീസിന്റെ ഈ തീരുമാനം ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണെന്നാണ് വാദം. സോനം വാങ്ചുക്കിന്റെ ആരോഗ്യനില മോഷമാണെന്ന മെഡിക്കൽ റിപ്പോർട്ടിനേയും തുടർന്നാണ് നീക്കം. അതേസമയം, ആശുപത്രിയിലേക്ക് മാറ്റാൻ സോനം വാങ്ചുക്കും അനൂകൂലികളും വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്ന് നാടകീയ നീക്കങ്ങളാണ് തലസ്ഥാനത്ത് അരങ്ങേറിയത്.സോനം വാങ്ചുക്കിന്റെ നിരാഹാര സമരം ഇന്ന് 20 ദിവസം പിന്നിടുകയായിരുന്നു. അപ്പോഴാണ് പൊലീസിന്റെ നീക്കം.




