സ്വർണവിലയിൽ നേരിയ ഇളവ് മാത്രം; അറിയാം ഇന്നത്തെ നിരക്ക്

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇളവ്. ഇന്നലെ 1,04,520 രൂപയായിരുന്ന സ്വർണവില ഇന്ന് 1,04,512 രൂപയായാണ് കുറഞ്ഞിരിക്കുന്നത്. അതായത് വെറും 8 രൂപയുടെ മാറ്റം. ഒരു ഗ്രാമിന് 13,064 രൂപയുമാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 13,065 രൂപയായിരുന്നു. 1,04,512 രൂപയാണ് സ്വർണവിലയെങ്കിലും പണിക്കൂലിയെല്ലാം കൂട്ടി 1,20,565 രൂപയാകും.
ജൂലൈ മൂന്നിന് രേഖപ്പെടുത്തിയ 1,07,800 രൂപയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ജൂലൈ 1 ന് രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.ജൂലായ് മാസത്തിൻ്റെ ആരംഭം മുതലേ സ്വർണവില ചെറിയ രീതിയിൽ ഉയർന്നും താഴ്ന്നുമാണ് നിൽക്കുന്നത്. വരും ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മാറിമറിയാൻ തന്നെയാണ് സാധ്യത.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായാൽ സ്വർണവിലയിൽ തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ട്. വില കുറയുമ്പോൾ കൂടുതൽ ആളുകൾ സ്വർണം വാങ്ങുന്നതും നിരക്ക് വർധിക്കാൻ കാരണമാകും.



