Uncategorized

ഒടുവിൽ മന്ത്രിസഭയിലേക്ക്; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പുനൽകി. അരമണിക്കൂറോളമാണ് വി.ഡി സതീശൻ-രമേശ് ചെന്നിത്തല കൂടിക്കാഴ്ച നീണ്ടുനിന്നത്. ഇതിനുപിന്നാലെയാണ് രമേശ് ചെന്നിത്തലയെ ആഭ്യന്തരവകുപ്പ് മന്ത്രിയാക്കുമെന്ന തീരുമാനം അറിയിച്ചത്.

മന്ത്രിസഭയിലേക്ക് വരണമെങ്കിൽ ആഭ്യന്തരവകുപ്പ് വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നേതൃത്വം പതിവായി നീക്കം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കം സാധ്യമായത്.

മന്ത്രിസഭയിലെ പ്രാതിനിധ്യത്തിനൊപ്പം, തൻ്റെ ഒപ്പമുള്ള രണ്ട് പേരെ മന്ത്രിയാക്കണമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴയ്ക്കനെ പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യമുന്നയിച്ചിരുന്നു. ഈ കാര്യത്തിൽ ഉടൻ തീരുമാനം ആകുമെന്നാണ് ആർ.സി. ക്യാംപ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button