Uncategorized

സിപിഎമ്മിന്റെ പരാജയകാരണം സംഘടനാപരമായ വീഴ്‌ച; പിണറായിക്കെതിരെ കടുത്ത വിമർശനം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരാജയകാരണം ഭരണവിരുദ്ധ വികാരമല്ലെന്നും സംഘടനാപരമായ വീഴ്ചയാണെന്നും സംസ്‌ഥാന സമിതിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട്. പാർട്ടി നേതൃത്വത്തിൽ ഉണ്ടായ ഗുരുതരമായ വീഴ്‌ചയാണ് തിരിച്ചടിക്ക് കാരണം. നയപരമായ പ്രശ്‌നങ്ങളിൽ വ്യക്തത വരുത്താത്തത് വീഴ്‌ചയാണെന്ന് സംസ്ഥാന സമിതിയിൽ വിമർശനം ഉണ്ടായി. പാർട്ടിനയം ജനങ്ങളെ ബോധ്യപ്പെടുത്താനായില്ല എന്നും അത് തിരിച്ചടിയായി എന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.

സംസ്ഥാന സമിതിയിൽ പിണറായി വിജയനെതിരെ കടുത്ത വിമർശനം ഉണ്ടായി. വെള്ളാപ്പള്ളിയോടുള്ള പിണറായിയുടെ സമീപനം തിരിച്ചടിയായി എന്നും വെള്ളാപ്പള്ളിയെ തള്ളിപ്പറയാതിരുന്നത് ന്യൂനപക്ഷങ്ങളെ അകറ്റിയെന്നും സംസ്‌ഥാന സമിതിയിൽ കുറ്റപ്പെടുത്തൽ ഉണ്ടായി. പി.കെ.ശ്യാമളയുടെ സ്‌ഥാനാർഥിത്വം പാടില്ലായിരുന്നു എന്നും അംഗങ്ങൾ വിമർശിച്ചു. പയ്യന്നൂരിലും തളിപ്പറമ്പിലും വലിയ വീഴ്ചയുണ്ടായി എന്നാണ് സംസ്ഥാന സമിതിയിൽ ഉയർന്ന വികാരം.

ടി.ഐ.മധുസൂദനനെതിരായ ആരോപണം ഗുരുതരം ആണെന്നും കണ്ണൂർ പാർട്ടിയിലെ കലാപം ഗൗരവത്തോടെ കാണണം എന്നും നിർദ്ദേശം ഉയർന്നു .അണികൾ മാത്രമല്ല അംഗങ്ങളും അകന്നു. പാർട്ടിയിൽ വേണ്ടത് അടിമുടി തിരുത്തൽ വേണമെന്നിരിക്കെ ഇതിനായി പ്ലീനം ചേരണം എന്നും നിർദ്ദേശം ഉയർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button