Uncategorized

ജോസ് കെ മാണിയുടെ പേര് പറഞ്ഞ് ജോലിത്തട്ടിപ്പ്; പ്രതി പിടിയിൽ

ജോസ് കെ മാണിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്. കുറവിലങ്ങാട് കളത്തൂർ അമരത്തുപറമ്പിൽ വീട്ടിൽ ഏ.ജെ ജോസഫ് (62) ആണ് വൈക്കം തലയോലപ്പറമ്പ് പൊലീസിൻ്റെ പിടിയിലായത്. ജോസ് കെ മാണിയോട് പറഞ്ഞ് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയത്.കോഴ സയൻസ് സിറ്റിയിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ പണം തട്ടിയത്. 9 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് പ്രതിയെ പൊലിസ് പിടികൂടിയത്. തലയോലപ്പറമ്പ് ബ്രഹ്മമംഗലം സ്വദേശിയിൽ നിന്നും 2025 മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ പലതവണ ആയാണ് പ്രതി തുക കൈപ്പറ്റിയത്. പിന്നീട് തട്ടിപ്പാണെന്ന് മനസിലാക്കിയതിനെ തുടർന്ന് തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button