24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കൂത്തുപറമ്പ് മെരുവമ്പായി പള്ളിയിൽ നിന്നും വിലപിടിപ്പുള്ള ചെമ്പു പാത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച രണ്ടു പ്രതികൾ പിടിയിൽ.
kannur

കൂത്തുപറമ്പ് മെരുവമ്പായി പള്ളിയിൽ നിന്നും വിലപിടിപ്പുള്ള ചെമ്പു പാത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച രണ്ടു പ്രതികൾ പിടിയിൽ.

കണ്ണൂർ : കൂത്തുപറമ്പ് മെരുവമ്പായി പള്ളിയിൽ നിന്നും വിലപിടിപ്പുള്ള ചെമ്പു പാത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച പ്രതികളെ കൂത്തുപറമ്പ് പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയും വെങ്ങാട് താമസക്കാരനുമായ മഞ്ജുനാഥ്, വെങ്ങാട് സ്വദേശി നിധിൻ എന്നിവരാണ് കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിട്കൂടിയത്. ഇതിൽ മഞ്ജുനാഥ് ബോംബെറ്, പോക്സോ, കളവു കേസുകളിലും പ്രതിയാണ്. ഈ മാസം 11 നായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയിലെ ഭക്ഷണശാലയിൽ സൂക്ഷിച്ചുവെച്ച ഏകദേശം അമ്പതിനായിരം രൂപയോളം വില വരുന്ന ചേമ്പ് പത്രങ്ങളും മറ്റും ബൈക്കിൽ എത്തിയ ഇരുവരും മോഷണ ശ്രമത്തിനിടെ ആളുകളെ കണ്ട് ഓടിപ്പോകുകയായിരുന്നു. തുടർന്ന് കൂത്തുപറമ്പ് പോലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കെഎൽ 58 എഎഫ് 4359 ബൈക്കിൽ എത്തിയ പ്രതികൾ ആന്നെന്നു മനസിലാക്കി. സ്‌കൂട്ടർ നമ്പർ നോക്കി പരിശോധന നടത്തിയപ്പോൾ ഇന്നലെ വൈകുന്നേരം പാലയിയിൽ വെച്ച് മഞ്ചുനാഥിനെ പിടികൂടുകയായിരുന്നു. കൂത്തുപറമ്പ് പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി, എസ്ഐ ദീപ്തി, പ്രശോഭ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു.*

Aswathi Kottiyoor

വാ​ഹ​ന​ങ്ങ​ളി​ലെ അ​മി​ത പ്ര​കാ​ശ​ത്തി​ന് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

Aswathi Kottiyoor

ജില്ലയില്‍ 778 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor
WordPress Image Lightbox