31.5 C
Iritty, IN
September 19, 2024
  • Home
  • Iritty
  • ബി ജെ പി തില്ലങ്കേരി പഞ്ചായത്ത് പഠനശിബിരം നടത്തി
Iritty

ബി ജെ പി തില്ലങ്കേരി പഞ്ചായത്ത് പഠനശിബിരം നടത്തി

ഇരിട്ടി: ബി ജെ പി തില്ലങ്കേരി പഞ്ചായത്ത് പഠനശിബിരം പുരളിമലയിൽ നടന്നു. ജില്ലാ വെെസ് പ്രസിഡന്‍റ് മോഹനന്‍ മാനന്തേരി ശിബിരം ഉദ്ഘാടനം ചെയ്തു. ബി ജെ പി തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് എം. വി. ശ്രീധരൻ അധൃക്ഷത വഹിച്ചു. മേഖല പ്രസിഡണ്ട്‌ ജിനചന്ദ്രൻ മാസ്റ്റർ, മട്ടന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി പി. എസ്. പ്രകാശ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ് പടിക്കച്ചാല്‍, ആനന്ദവല്ലി, ബി ജെ പി പഞ്ചായത്ത് കമ്മിറ്റി വെെസ്പ്രസിഡണ്ട് ഗിരീഷ് ആലയാട് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ പ്രവർത്തനം ആരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിക്കു വേണ്ട സഹായ സഹകരണങ്ങൾ പ്രവർത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും സെമിനാറിൽ നിർദേശം നൽകി.

Related posts

ബ്രിട്ടീഷുകാർ പണിത ഇരിട്ടി പഴയപാലം സംരക്ഷണമില്ലാതെ നാശത്തിലേക്ക് കൂപ്പുകുത്തുന്നു

Aswathi Kottiyoor

കെ എസ് പി എസ് ഇരിട്ടി ബ്ലോക്ക് സമ്മേളനവും കുടുംബ സംഗമവും

Aswathi Kottiyoor

മാടത്തിയിലെ ഹോട്ടൽ വ്യാപാരി മീത്തലെ വീട്ടിൽ രമേശൻ (64) അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox