ഇരിട്ടി: കേരളാ സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് ഇരിട്ടി ബ്ലോക്ക് സമ്മേളനവും കുടുംബ സംഗമവും കീഴൂർ നിവേദിതാ വിദ്യാലയത്തിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി. ബാലൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെ.ആർ. അനിൽരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘചാലക് സി. പി. രാമചന്ദ്രൻ മുഖ്യഭാഷണം നടത്തി. ബി ജെ പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മരി, കൗൺസിലർ പി.പി. ജയലക്ഷ്മി, കെ. പ്രശാന്ത്, പി. വി. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സിക്രട്ടറി പി. മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. സമാപന സമ്മേളനം പത്മനാഭൻ മണത്തണ ഉത്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി ജെ.ആർ. അനിൽരാജ് (പ്രസി), പി. മോഹനൻ (സിക്ര), എം രമണി ടീച്ചർ, സി.പി. ബാലകൃഷ്ണൻ, ശ്രീധരൻ പുന്നാട് (വൈസ് പ്രസി), എ. കെ. പ്രമീളകുമാരി, പി. രാജൻ, പി. പി. സദാനന്ദൻ മാസ്റ്റർ (ജോ. സിക്ര), എം. ലക്ഷ്മണൻ മാസ്റ്റർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
previous post