24.6 C
Iritty, IN
October 5, 2024
  • Home
  • kannur
  • അ​ന്ത​ർ​സം​സ്ഥാ​ന സം​ഘം ക​ണ്ണൂ​രി​ൽ പി​ടി​യി​ൽ
kannur

അ​ന്ത​ർ​സം​സ്ഥാ​ന സം​ഘം ക​ണ്ണൂ​രി​ൽ പി​ടി​യി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ അ​ന്ത​ർ​സം​സ്ഥാ​ന സം​ഘം അ​റ​സ്റ്റി​ൽ. യു​പി സ്വ​ദേ​ശി​ക​ളാ​യ ര​വീ​ന്ദ്ര​പാ​ൽ ഗൗ​തം, രം​ഭാ​റോ​സ്, ഡ​ൽ​ഹി സ്വ​ദേ​ശി മ​ഹേ​ന്ദ്ര എ​ന്നി​വ​രെ​യാ​ണ് ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ബി​നു​മോ​ഹ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യാ​ന്പ​ലം ക​നി​യി​ൽ​പാ​ല​ത്തെ ന​ക്ഷ​ത്ര​യി​ൽ താ​മ​സി​ക്കു​ന്ന അ​ശോ​ക​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​വ​ർ​ച്ച ന​ട​ന്ന​ത്. ഒ​രു പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ​വും നാ​ലാ​യി​രം രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. വീ​ട് പൂ​ട്ടി പു​റ​ത്തു പോ​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വും സ്വ​ർ​ണ​വും ക​വ​രു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രേ യു​പി, ഡ​ൽ​ഹി സം​സ്ഥാ​ന​ങ്ങ​ളി​ലും മോ​ഷ​ണ കേ​സു​ക​ളു​ണ്ട്.

Related posts

ഗോണിക്കുപ്പയിൽ ജൂവലറി ഉടമയെ കൊള്ളയടിച്ച കേസ്; കർണാടക പൊലിസ് തലശേരിയിലെത്തി; കവർച്ചാ സംഘത്തിന് വിവരം ചോർത്തി നൽകിയ പാനൂർ സ്വദേശിയെ ചോദ്യം ചെയ്തു

Aswathi Kottiyoor

മാങ്ങ സംഭരിക്കാൻ സംവിധാനം ഒരുക്കണമെന്ന് ആവശ്യം

Aswathi Kottiyoor

കണ്ണൂർ താണയിൽ എൻ ഐ എ റെയ്‌ഡ്‌….

Aswathi Kottiyoor
WordPress Image Lightbox