27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജയിലിലുള്ള പിഎഫ്ഐ നേതാവിനു മതഗ്രന്ഥത്തില്‍ ഒളിപ്പിച്ച് സിം കാര്‍ഡെത്തിച്ചു
Kerala

ജയിലിലുള്ള പിഎഫ്ഐ നേതാവിനു മതഗ്രന്ഥത്തില്‍ ഒളിപ്പിച്ച് സിം കാര്‍ഡെത്തിച്ചു

തൃശൂർ: ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് വേണ്ടി മതഗ്രന്ധത്തിൽ ഒളിപ്പിച്ച് സിം കാർഡ് കടത്താൻ ശ്രമം. വിയ്യൂർ അതീവ സുരക്ഷാ ജയിലിലാണ് സംഭവം. പിഎഫ്ഐ നേതാവ് ഇടുക്കി പെരുവന്താനം സ്വദേശി ടി.എസ്. സൈനുദ്ദീന് നൽകാൻ കുടുംബം കൈമാറിയ ഖുറാനിലാണ് സിം കാർഡ് കണ്ടെത്തിയത്.

കഴിഞ്ഞ മാസം 31നാണ് സംഭവം. സൈനുദ്ദീന്‍റെ കുടുംബാംഗങ്ങൾ ജയിലിൽ എത്തിയപ്പോഴാണ് ഖുറാൻ കൈമാറിയത്. ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിൽ ഖുറാനിൽ സിം കണ്ടെത്തുകയായിരുന്നു. ആരുടെ പേരിലുള്ള സിം കാർഡാണിതെന്നും പരിശോധിക്കുകയാണ്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കും.

Related posts

ശ​ശി ത​രൂ​ർ ക​ണ്ണൂ​രി​ൽ; മ​ല​ബാ​ർ പ​ര്യ​ട​നം ഇ​ന്ന് പൂ​ർ​ത്തി​യാ​കും

Aswathi Kottiyoor

ദുരന്ത നിവാരണ മേഖലയിൽ കേരളം നടത്തുന്നതു സമഗ്ര ഇടപെടലുകൾ: മുഖ്യമന്ത്രി

കെ.എസ്.ആര്‍.ടി.സി ബം​ഗളുരു സര്‍വീസുകള്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍

Aswathi Kottiyoor
WordPress Image Lightbox