കേളകം: വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കണമെന്ന് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കേരളപ്പിറവി ദിനമായ ഇന്ന് കർഷക കണ്ണീർദിനമായി ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആയിരത്തിലേറെ പേർ ഒപ്പിട്ട നിവേദനം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറും.കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാൻ നടപടി സ്വീകരിക്കുക, പഞ്ചായത്തിലെ തോക്കിന് ലൈസൻസ് ഉള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് അവരെ എംപാനൽ ലിസ്റ്റിൽ ഉൾപ്പെടുത്താൻ വേണ്ട കാര്യങ്ങൾ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ നേതാ ക്കൾ ആവശ്യപ്പെട്ടു.പത്രസമ്മേളനത്തിൽ ഭാരവാഹികളായ പോൾ തട്ടാപറമ്പിൽ, വിൽസൺ വടക്കേയിൽ, ഷാജി ആലനാൽ, ഷാജു കുന്പുളുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.