കണ്ണൂർ: കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ സതീശൻ പാച്ചേനിയുടെ നില ഗുരുതരമായി തുടരുകയാണ്. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഈ മാസം 19-നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നീട് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച വിദഗ്ധ ഡോക്ടർമാരുടേത് ഉൾപ്പടെയുള്ള നിർദേശങ്ങൾ പ്രകാരമാണ് ചികിത്സ പുരോഗമിക്കുന്നത്.