• Home
  • Kerala
  • സപ്ലൈകോയുടെ ഓണക്കിറ്റില്‍ കുടുംബശ്രീയുടെ ശര്‍ക്കര വരട്ടിയും ചിപ്സും
Kerala Uncategorized

സപ്ലൈകോയുടെ ഓണക്കിറ്റില്‍ കുടുംബശ്രീയുടെ ശര്‍ക്കര വരട്ടിയും ചിപ്സും

ഇത്തവണ ഓണത്തിന് സംസ്​ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്ക് സ​​ൈപ്ലകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ കുടുംബശ്രീയുടെ മധുരവും. കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള നൂറ്​ ഗ്രാം വീതമുള്ള ശര്‍ക്കര വരട്ടിയും ചിപ്സും നല്‍കുന്നത് കുടുംബശ്രീയാണ്.

സപ്ലൈകോയില്‍നിന്ന്​ 5.41 കോടി രൂപയുടെ ഓര്‍ഡര്‍ കുടുംബശ്രീക്ക്​ ലഭിച്ചു. സംരംഭകര്‍ തയാറാക്കിയ ശര്‍ക്കര വരട്ടിയുടെ പതിനേഴ് ലക്ഷം പാക്കറ്റുകളും ചിപ്സി​െന്‍റ 16,060 പായ്ക്കറ്റുകളും സപ്ലൈകോക്ക്​ കൈമാറി. കരാര്‍ പ്രകാരം വിതരണം ചെയ്യാന്‍ ബാക്കിയുള്ളത്​ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഈര്‍ജിതമാക്കി.

പാക്കറ്റ് ഒന്നിന് ജി.എസ്​.ടി ഉള്‍പ്പെടെ 29.12 രൂപയാണ്​ സപ്ലൈകോ സംരംഭകര്‍ക്ക് നല്‍കുന്നത്​. സംരംഭകര്‍ ഡിപ്പോയില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന മുറക്ക്​ നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് പണം നല്‍കും. കുടുംബശ്രീക്ക്​ കീഴിലെ ഇരുന്നൂറിലേറെ കാര്‍ഷിക സൂക്ഷ്മസംരംഭ യൂനിറ്റുകളാണ് ഉല്‍പന്നങ്ങള്‍ തയാറാക്കുന്നത്.

ജില്ല മിഷന്‍ അധികൃതരുടെ പിന്തുണയോടെ സംസ്​ഥാനത്ത് സ​ൈപ്ലകോയുടെ കീഴിലുള്ള 56 ഡിപ്പോകളിലേക്കുള്ള ഉല്‍പന്ന വിതരണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഉല്‍പന്നങ്ങള്‍ തയാറാക്കുന്നതിന് രണ്ടര ലക്ഷത്തിലേറെ വനിത കര്‍ഷക സംഘങ്ങളില്‍ നിന്നുള്ള നേന്ത്രക്കായ സംഭരണവും കാര്യക്ഷമമാക്കി.

Related posts

സി​​ൽ​​വ​​ർ ലൈ​​ൻ റെ​​യി​​ൽ പാ​​ത​​യ്ക്കാ​​യി പ​​രി​​സ്ഥി​​തി ആ​​ഘാ​​തപ​​ഠ​​നം ന​​ട​​ത്തി: മു​​ഖ്യ​​മ​​ന്ത്രി

Aswathi Kottiyoor

മുഖ്യമന്ത്രിക്ക്‌ വധഭീഷണി: യുവാവ്‌ അറസ്‌റ്റിൽ

Aswathi Kottiyoor

മഞ്ഞക്കടല്‍ ആര്‍ത്തിരമ്പി ! ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്ത് കേരളാ ബ്ലാസ്റ്റേഴ്സ്

Aswathi Kottiyoor
WordPress Image Lightbox