24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • മാ​ഹി തി​രു​നാ​ളിന് നാ​ളെ സ​മാ​പനം
kannur

മാ​ഹി തി​രു​നാ​ളിന് നാ​ളെ സ​മാ​പനം

മാ​ഹി: മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ​യു​ടെ18 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷം നാ​ളെ സ​മാ​പി​ക്കും. ഇ​ന്ന് രാ​വി​ലെ ഏ​ഴി​നും വൈ​കു​ന്നേ​രം ആ​റി​നും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ഫാ. ​ജോ​ൺ​സ​ൺ അ​വ​രേ​വ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ രാ​വി​ലെ 10.30ന് ​തി​രു​വ​ന​ന്ത​പു​രം രൂ​പ​താ മെ​ത്രാ​ൻ റ​വ. ഡോ. ​തോ​മ​സ് നെ​റ്റേ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.
ഉ​ച്ച​ക​ഴി​ഞ്ഞ് പൊ​തു​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ച്ച അ​മ്മ ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് പു​ളി​ക്ക​ൽ ആ​ൾ​ത്താ​ര​യി​ലെ ര​ഹ​സ്യ അ​റ​യി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് കൊ​ടി​യി​റ​ങ്ങും. കോ​വി​ഡി​ന് ശേ​ഷം ന​ട​ന്ന തി​രു​നാ​ളി​ൽ നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ലും തി​രു​സ്വ​രൂ​പ​ത്തി​ൽ മാ​ല ചാ​ർ​ത്തി വ​ണ​ങ്ങു​വാ​ൻ ഭ​ക്ത​രു​ടെ നീ​ണ്ട നി​ര​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Related posts

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം പാ​ളു​ന്നു

Aswathi Kottiyoor

മ​ല​ഞ്ച​ര​ക്ക് ക​ട​ക​ള്‍ അ​ട​ച്ചി​ട്ട​തോ​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ വ​ഴി​യി​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox