25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • സ്റ്റാ​ൻ​ലി​യു​ടെ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് ജി​ല്ലാ ക​ള​ക്‌​ട​ർ
kannur

സ്റ്റാ​ൻ​ലി​യു​ടെ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് ജി​ല്ലാ ക​ള​ക്‌​ട​ർ

ക​ണി​ച്ചാ​ർ: കു​ര​ങ്ങു​ശ​ല്യം മൂ​ലം ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ സ്റ്റാ​ൻ​ലി​യു​ടെ പ്ര​ശ്ന​ത്തി​ൽ ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ഇ​ട​പെ​ട​ൽ. വ​നം​വ​കു​പ്പ് കൈ​യേ​റി​യ സ്റ്റാ​ൻ​ലി​യു​ടെ ഭൂ​മി അ​ടു​ത്ത മാ​സം 15ന് ​മു​മ്പ് അ​ള​ന്നു​തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്ന് ക​ള​ക്‌​ട​ർ നി​ർ​ദേ​ശി​ച്ചു.
കു​ര​ങ്ങ് ഉ​ണ്ടാ​ക്കി​യ നാ​ശ​ന​ഷ്ടം പ​ഞ്ചാ​യ​ത്ത് ഓ​വ​ർ​സി​യ​ർ വി​ല​യി​രു​ത്തി ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്താ​ൽ ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​കും. ഭൂ​മി കൈ​യേ​റി​യ സം​ഭ​വ​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ വി​ല്ലേ​ജി​ലെ​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കും. കു​ര​ങ്ങി​നെ പി​ടി​ക്കാ​ൻ കൂ​ടും സ്ഥാ​പി​ക്കും.
ക​ള​ക്‌​ട​റേ​റ്റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഡി​എ​ഫ്ഒ പി.​കാ​ർ​ത്തി​ക്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ, വാ​ർ​ഡ് മെം​ബ​ർ ജി​മ്മി ഏ​ബ്ര​ഹാം, ഡ​പ്യൂ​ട്ടി ക​ൺ​വീ​ന​ർ വി. ​രാ​ജീ​വ​ൻ, പ​രാ​തി​ക്കാ​ര​ൻ സ്റ്റാ​ൻ​ലി ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
അ​തേ​സ​മ​യം, സ്റ്റാ​ൻ​ലി​യു​ടെ വീ​ടി​നു​ള്ളി​ൽ കു​ര​ങ്ങ് ക​യ​റാ​ത്ത രീ​തി​യി​ൽ ഇ​രു​മ്പ് നെ​റ്റ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​യി.

Related posts

ജില്ലയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ മുഖ്യമന്ത്രിയെത്തുന്നു

Aswathi Kottiyoor

സ്‌​നേ​ഹ​യാ​നം പ​ദ്ധ​തി; അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Aswathi Kottiyoor

വി​ധ​വ​ക​ളു​ടെ പു​നര്‍​വി​വാ​ഹ​ത്തി​ന് പോ​ര്‍​ട്ട​ല്‍ ത​യാ​റാ​ക്കും

Aswathi Kottiyoor
WordPress Image Lightbox