24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കുടിവെള്ള ചാർജ് പിഴയില്ലാതെ അടയ്ക്കാനുള്ള സമയപരിധി കുറച്ചു; ബിൽ തീയതി മുതൽ 30 ദിവസം വരെയുള്ള സമയപരിധി കുറച്ചത് 15 ദിവസമായി
Kerala

കുടിവെള്ള ചാർജ് പിഴയില്ലാതെ അടയ്ക്കാനുള്ള സമയപരിധി കുറച്ചു; ബിൽ തീയതി മുതൽ 30 ദിവസം വരെയുള്ള സമയപരിധി കുറച്ചത് 15 ദിവസമായി

കേരള വാട്ടർ അഥോറിറ്റിയുടെ ഗാർഹിക ഉപഭോക്താക്കൾക്ക് കുടിവെള്ള ചാർജ് പിഴയില്ലാതെ അടയ്ക്കാവുന്ന സമയപരിധി ബിൽ തീയതി മുതൽ 15 ദിവസം വരെയാക്കി കുറച്ചു. മുൻപ് പിഴയില്ലാതെ അടയ്ക്കാനുള്ള സമയപരിധി 30 ദിവസമായിരുന്നു. ഇനി ബിൽ തീയതി മുതൽ 15 ദിവസം വരെ പിഴ ഇല്ലാതെയും അതു കഴിഞ്ഞുള്ള 15 ദിവസത്തിനുള്ളിൽ അടയ്ക്കുകയാണെങ്കിൽ 12% പ്രതിവർഷ പലിശയും ഈടാക്കും. പിഴയോട്ടുകൂടി 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാൻ നടപടിയെടുക്കും. 30 ദിവസം കഴിഞ്ഞാൽ 18% പ്രതിവർഷ പലിശ ഈടാക്കും. ഇതു സംബന്ധിച്ച ജലവിഭവ വകുപ്പിന്റെ ഉത്തരവ് കഴിഞ്ഞി ദിവസം ഇറങ്ങി.

ഗാർഹികേതര കണക്ഷനുകൾക്ക് ബിൽ തീയതി മുതൽ 15 ദിവസം വരെ പിഴയില്ലാതെ കുടിവെള്ള ചാർജ് അടയ്ക്കാം. ബിൽ തീയതി കഴിഞ്ഞുള്ള 15 ദിവസത്തിനുള്ളിൽ അടയ്ക്കുകയാണെങ്കിൽ 12 % പ്രതിവർഷ പലിശ ഈടാക്കും. പിഴയോട്ടകൂടി 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്നതാണ്. 30 ദിവസം കഴിഞ്ഞാൽ 24% പ്രതിവർഷ പലിശ ഈടാക്കുന്നതുമാണ്.

Related posts

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം: അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി മോദി.

Aswathi Kottiyoor

വിവാദങ്ങളുടെ വഴിക്കില്ല; ലക്ഷ്യം വികസനം, ക്ഷേമം

Aswathi Kottiyoor

അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യി മ​ട​ങ്ങാ​ത്ത​വ​ർ​ക്ക് പ്ര​വേ​ശ​ന​വി​ല​ക്കു​മാ​യി സൗ​ദി

Aswathi Kottiyoor
WordPress Image Lightbox