23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഒക്ടോബർ 16ന്
Kerala

കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഒക്ടോബർ 16ന്

തലശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഒക്ടോബർ 16ന് തലശ്ശേരി ഐ.എം.എ ഹാളിൽ (നാസർ മട്ടന്നൂർ നഗർ) നടക്കും.രാവിലെ 9.30ന് ഡോ: വി.ശിവദാസൻ എം.പി ഉദ്ഘാടനം

ചെയ്യും.കുടുംബ സംഗമം സണ്ണി ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യും.മുതിർന്ന പത്ര,ദൃശ്യ,മാധ്യമ പ്രവർത്തകരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പി.പി.ദിവ്യയും മാധ്യമ പ്രവർത്തകരുടെ മക്കളിൽ വിദ്യാഭ്യാസ രംഗത്ത് മികവ് നേടിയവരെ തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണിയും അനുമോദിക്കും.മാഹി എം.എൽ.എ രമേശ് പറമ്പത്ത് മുഖ്യാതിഥിയാവും.

അസോസിയേഷൻ സംസ്ഥാന-ജില്ലാ നേതാക്കൾ,വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചക്ക് 2.30 ന് ഗുണ്ടർട്ട് നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന ജന.സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്യും.ഒക്ടോബർ 2ന് നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനം കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചതിനെ തുടർന്നാണ് 16-ലേക്ക് മാറ്റിയത്.

Related posts

സ​പ്ലൈ​കോ വി​ല്പ​ന​ ശാ​ല​ക​ളി​ൽ ഒരാഴ്ച നമസ്കാരം നിർബന്ധമാക്കി

Aswathi Kottiyoor

ശബരിമലയില്‍ ഉത്സവം കൊടിയിറങ്ങി ; വിഷുക്കണി ദർശനം 15 ന്‌ രാവിലെ അഞ്ചിന്

Aswathi Kottiyoor

ചുമട്ടു തൊഴിലാളി നിയമഭേദഗതി സർക്കാരിന്റെ സജീവ പരിഗണനയിൽ: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox