24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • ലഹരിക്കെതിരെ കതിരൂരിന്റെ ‘കെ ഷീൽഡ്’
kannur

ലഹരിക്കെതിരെ കതിരൂരിന്റെ ‘കെ ഷീൽഡ്’

ലഹരിക്കെതിരെയുള്ള ക്യാംപെയ്ൻ സുസ്ഥിര ആരോഗ്യ ബോധവൽക്കരണ പ്രവർത്തനമാക്കി മാറ്റി കതിരൂർ ഗ്രാമ പഞ്ചായത്ത്. തുടർവിദ്യാഭ്യാസ പ്രവർത്തനമായാണ് പദ്ധതി നടത്തുക. കെ ഷീൽഡ് അഥവാ കതിരൂർ സസ്റ്റെയിനബിൾ ഹെൽത്ത് ഇമ്യൂണിറ്റി എജ്യുക്കേഷൻ ലോക്കലി എഗൈൻസ്റ്റ് ഡ്രഗ്സ് എന്ന പേരിലാണ് പഞ്ചായത്ത് പ്രവർത്തനം ഏറ്റെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഗവ. വി എച്ച് എസ് എസ് കതിരൂരിൽ ഗാന്ധിജയന്തി ദിനത്തിൽ പഞ്ചായത്തിന്റെയും മറ്റു സംഘടനകളുടേയും സഹകരണത്തോടെ 2500 കുട്ടികൾ ഗാന്ധിജിയുടെ മുഖചിത്രം വരച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. സ്പീക്കർ അഡ്വ. എ എൻ ഷംസീർ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർ പ്രവർത്തനമായി പഞ്ചായത്തിൽ 25 വീടുകൾ ഉൾക്കൊള്ളുന്ന ക്ലസ്റ്റർ തയാറാക്കി പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണം, മോണിറ്ററിങ് , ലഹരി മുക്ത ചികിത്സ എന്നിവ നടത്തും.
12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ പ്രത്യേക സർവേ നടത്തും. അതിൽ രക്ഷിതാക്കൾ വിദേശത്തുള്ള കുട്ടികൾ, രക്ഷിതാക്കളിൽ ലഹരി ആസക്തിയുള്ള കടുംബങ്ങളിലെ കുട്ടികൾ, ഏതെങ്കിലും തരത്തിലുള്ള ലഹരി ആസക്തിയുള്ള വിദ്യാർഥികൾ എന്നിങ്ങനെ തരംതിരിച്ചാണ് മോണിറ്ററിങ് നടപ്പാക്കുക. പഞ്ചായത്തിലെ സ്കൂളുകളിലും പ്രത്യേകം കമ്മിറ്റികൾ രൂപീകരിക്കും. എൽ പി മുതലുള്ള ക്ലാസുകളിൽ അഞ്ച് വിദ്യാർത്ഥികൾ അടങ്ങുന്ന കമ്മിറ്റിയും ഇവർക്ക് നോഡൽ ഓഫീസറായി ഒരു അധ്യാപകനെയും നിശ്ചയിച്ചാണ് വിദ്യാലയങ്ങളിൽ പ്രവർത്തനങ്ങൾ നടത്തുക.

Related posts

കണ്ണൂര്‍ സിറ്റി റോഡ് നവീകരണം: ഭൂമി ഏറ്റെടുക്കല്‍ നടപടിയാകാമെന്ന്​ ഹൈകോടതി

Aswathi Kottiyoor

കോ​വി​ഡ് : പ​റ​ശി​നി മ​ട​പ്പു​ര​യി​ൽ നി​യ​ന്ത്ര​ണം

Aswathi Kottiyoor

“ക​ണ്ണൂ​ർ ഫൈ​റ്റ്സ് കാ​ൻ​സ​ർ’: ലോ​ഗോ പ്ര​കാ​ശ​നം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox