24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോഴിക്കോട്‌ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു; നാല്‌ യു.പി സ്വദേശികൾ പിടിയിൽ.*
Kerala

കോഴിക്കോട്‌ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു; നാല്‌ യു.പി സ്വദേശികൾ പിടിയിൽ.*


കോഴിക്കോട്‌ > കോഴിക്കോട്‌ പതിനാറുകാരി ക്രൂരപീഡനത്തിന്‌ ഇരയായി. ഉത്തർപ്രദേശ്‌ സ്വദേശിനിയായ പെൺകുട്ടിയാണ്‌ പീഡനത്തിന്‌ ഇരയായത്‌. സംഭവത്തിൽ നാല്‌ ഉത്തർപ്രദേശ്‌ സ്വദേശികളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇക്റാർ ആലം, അജാജ്, ഇർഷാദ്, ഷക്കീൽ ഷാ എന്നിവരാണ് പൊലീസ് പിടിയിലായത്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത ശേഷം ഒന്നാമത്തെ റെയില്‍വേ പ്ലാറ്റ്‍ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. വാരണാസിയിൽനിന്ന്‌ ചെന്നൈയിലേക്ക്‌ പുറപ്പെട്ട പെണ്‍കുട്ടിയെ പ്രതികള്‍ ട്രെയിനിൽ നിര്‍ബന്ധപൂര്‍വം പാലക്കാട്ട് എത്തിക്കുകയായിരുന്നു. പാലക്കാട് നിന്ന് റോഡ് മാര്‍ഗ്ഗം കോഴിക്കോട്ടെത്തിച്ച ശേഷം പാളയത്തെ റൂമില്‍വച്ചായിരുന്നു പീഡിപ്പിച്ചത്.പെൺകുട്ടി വാരണാസിയിൽ നിന്നാണ് ട്രെയിനില്‍ കയറിയത്. ചെന്നൈയിലെ സഹോദരിയുടെ വീട്ടിലേക്കായിരുന്നു യാത്ര. യാത്രക്കിടയില്‍ വെച്ചാണ് പ്രതികളുമായി പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ പ്രതികള്‍ ചെന്നൈയില്‍ ഇറങ്ങാന്‍ സമ്മതിച്ചില്ല. പാലക്കാട്ട് എത്തിച്ച് അവിടെ നിന്ന് കോഴിക്കോട്ടേക്ക് റോഡ് വഴി എത്തിക്കുകയായിരുന്നു.

Related posts

കായിക വിദ്യാഭ്യാസ സുരക്ഷക്ക് മാർഗരേഖ പുറപ്പെടുവിക്കണം: ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor

കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor

ഏ​പ്രി​ൽ ആ​റി​നു പൊ​തു അ​വ​ധി

Aswathi Kottiyoor
WordPress Image Lightbox